അസ്സലാമു അലൈക്കും.
സുഹൃത്തുക്കളേ,
മുജാഹിദ് പ്രസ്ഥാനത്തിൽ പിളർപ്പുണ്ടാക്കിയ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ശൈഖ് സാലിഹ് മുനജ്ജിദ് നൽകിയ ഒരു ഫത്വ ഞാൻ പരിഭാഷപ്പെടുത്തുകയുണ്ടായി. തർക്കത്തിലിരിക്കുന്ന പല വിഷയങ്ങളിലേക്കും അറിവിന്റെ പ്രകാശം വീഴ്തുന്ന പ്രസ്തുത ഫത്വ വേണ്ടുന്ന വണ്ണം പഠിക്കാൻ ശ്രമിക്കുന്നതിന്ന് പകരം, അതിൽ തങ്ങളുന്നയിക്കുന്ന ദുർബ്ബല വാദങ്ങൾക്ക് യാതൊരടിസ്ഥാനവും കാണാത്തതിനാൽ, എനിക്ക് മറുപടി എന്ന പേരിൽ ഒരു കുറിപ്പ് ഈയിടെ പ്രത്യക്ഷപ്പെട്ടു. പഴകിപ്പുളിച്ച തങ്ങളുടെ ദുരാരോപണങ്ങളും വിവരക്കേടുകളും ആവർത്തിക്കുക മാത്രമാണു ഇതിൽ ചെയ്തിരിക്കുന്നത്.
ഒന്നാമതായി ഞാൻ പറയട്ടെ ആ ഫത്വയിൽ അര വരി പോലും എന്റേതായി ഞാൻ കുറിച്ചിട്ടില്ല. സൗദിയിലുള്ള ഒരു ശൈഖിൽ നിന്നും അനുകൂലമായഒരു ഫത്വ വാങ്ങാനുള്ള സ്വാധീനവും എനിക്കില്ല. അത് കൊണ്ട് തന്നെ നിങ്ങൾ എന്നെ ചീത്ത പറയണ്ട കാര്യവും ഇല്ല. പണ്ടിതന്മാരെ തള്ളി ശീലമുള്ള നിങ്ങൾക്ക് ഇതും അറേബ്യൻ ഖുറാഫിസം എന്നൊക്കെ പറഞ്ഞ് തള്ളി നവോഥാന നായകരായി ഞെളിയാം. പക്ഷേ, നിങ്ങളുടെ വാദത്തിനു അര പ്രമാണം പോലുമില്ലാതെ പ്രമാണത്തിന്റെ ആളുകൾ എന്ന് പറഞ്ഞ് ഞെളിയരുത്!
വൈകി വായിക്കുന്ന സഹോദരന്മാർക്ക് വേണ്ടി കേരളത്തിലെ അകലാനികൾക്ക് മുഴുവൻ ഓർക്കാനവും വിമ്മിഷ്ടവും ഉണ്ടാക്കിയ ആ ഫത്വ ഒന്നു ചുരുക്കി വിവരിക്കാം.
തർക്കത്തിലിരിക്കുന്ന ഇസ്തിഗാസക്ക് തെളിവായി സൂഫിയാക്കൾ യാ ഇബാദല്ല എന്ന ഹദീസ് ഉദ്ധരിക്കുന്നു. പോരാത്തതിനു ഇമാം അഹ്മദിനെ പോലെയുള്ളവർ ഇത് പ്രകാരം അമൽ ചെയ്തതും മരിച്ച് പോയ മഹാന്മരോടുള്ള് ഇസ്തിഗാസക്ക് തെളിവായി അവർ ഉന്നയിക്കുന്നു. എന്താണു വാസ്തവം?
യാ ഇബാദല്ല എന്ന ഹദീസ് ദുർബലമാണു. അതിൽ അങ്ങേയറ്റം വരെ മാനദണ്ഡം ഇളവ് ചെയ്താൽ പോലും ഇബ്നു അബ്ബാസ് റ വിൽ ചെന്നു ചേരുന്ന ഒരു റിപോർട്ട് മാത്രമേ പരിഗണനാർഹമായി കിട്ടുകയുള്ളു. ഇതാകട്ടെ സൂഫികൾ വാദിക്കുന്നത് പോലെ രിജാലുൽ ഗയ്ബിനോടുള്ള തേട്ടവുമല്ല. തർക്കത്തിലിരിക്കുന്ന ഇസ്തിഗാസ ഇതിലില്ല കാരണം ഇതിന്റെ സന്ദർഭം നിർണ്ണിതമാണു, ചോദിക്കുന്ന വിഷയം അല്ലാഹുവിനു മാത്രം കഴിയുന്ന വിഷയമല്ല, ഹാജരുള്ളവരും അല്ലാഹു ആ കാര്യത്തിനു വേണ്ടി നിയോഗിച്ചവരോടുമാണു ചോദിക്കുന്നത്. തുടർന്ന് ശൈഖ് ഒരു സഹായത്തേട്ടം ശിർക്ക് ആകുന്നതിന്റെ മാനദണ്ടം ശൈഖുൽ ഇസ്ലാം ഇബ്നു തൈയ്മിയയുടെ ഗ്രന്ഥത്തിൽ നിന്ന് ഉദ്ധരിക്കുന്നു. ഒരു സഹായത്തേട്ടം ശിർക്കല്ലാതാകണമെങ്കിൽ ഹയ്യും ഹാളിരും ക്വാദിറും ആകണം എന്ന് ഇബ്നുതയ്മിയയെ ഉദ്ധരിച്ച് വ്യക്തമാക്കുന്നു.
http://salafikoottam.blogspot.com/2014/08/blog-post.html
http://islamqa.info/en/132642
http://islamqa.info/en/181206
ഹയ്യും ഹാളിറും ക്വാദിർമായ സൃഷ്ടികളോടുള്ള സഹായ തേട്ടം ശിർക്കല്ല എന്നത് അബ്ദുൽ ജബ്ബാർ മൗലവിയുടെ കണ്ടുപിടിത്തമാണെന്ന് പ്രചരിപ്പിച്ച് നടന്നവർക്ക് ഇങ്ങനെയൊരു ഫത്വ വന്നാൽ ദേഹമാസകലം ചൊറിയാതെയിരിക്കുമോ? പതിവു കുതന്ത്രങ്ങളുമായി ഇറങ്ങി, അത്ര തന്നെ.
കുതന്ത്രം നമ്പർ ഒന്ന്:
ഏതോ അഡ്രസ്സില്ലാത്ത വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിക്കുക
കുതന്ത്രം നമ്പർ രണ്ട്:
ഏതോ ഒരു അറബി ശൈഖിന്റെ സ്വന്തം അഭിപ്രായമാണു, പ്രമാണമില്ല എന്ന് വരുത്തുക.
കുതന്ത്രം മൂന്ന്:
സഹായ തേട്ടത്തിൽ ശിർക്കും തൗഹീദും വേർത്തിരിക്കുന്ന ഇബ്നു തയ്മിയയുടെ ഉദ്ധരണിയും അതിനു അദ്ദേഹം കൊടുത്ത ആയത്തുകളും എന്റേതാണെന്ന മട്ടിൽ അവതരിപ്പിക്കുക.
ആ ഉദ്ധരണി ഒന്നു കൂടി വായിക്കുക...
" നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്, ഒരു സഹായ തേട്ടം ശിർക്കാകുന്നതിന്റെ മാനദണ്ഡം, "അല്ലാഹുവിനു മാത്രം കഴിയുന്ന ഒരു കാര്യം അല്ലാഹു അല്ലാത്തവരോട് ചോദിക്കുക" എന്നതാണു.
സൃഷ്ടികളുടെ കഴിവിൽ പെട്ട കാര്യങ്ങളിലുള്ള സഹായത്തേട്ടവും ശിർക്കുമായി യാതൊരു ബന്ധവുമില്ല.
ഈ ഹദീസിൽ പറയുന്നത് അവർക്ക് യോജിച്ച നിലയിലുള്ള പ്രകൃതിയോട് കൂടിയ ജീവനുള്ള മലക്കുകൾ ഉണ്ടെന്നാണു. അല്ലാഹു അവരെ വഴിതെറ്റുന്നവരെ സഹായിക്കാൻ ഭൂമിയിൽ നിയോഗിച്ചിരിക്കുന്നു, അതിനാൽ അവരോട് സഹായം ചോദിക്കുന്നവർ അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ടവരോട് അവരുടെ കഴിവിൽ പെട്ട കാര്യമാണു ചോദിക്കുന്നത്. അല്ലാഹു അവരെ ഈ ആവശ്യത്തിനായാണു പടച്ചിരിക്കുന്നത്.
ഇതും മരിച്ചവരോ ഹാജരില്ലാത്തവരോ ആയ സൃഷ്ടികളോട് രോഗം ഭേദമാക്കാനും, പ്രസവം സുഖകരമാക്കാനും, കരുണ ചെയ്യാനും, പാപം പൊറുക്കണം എന്നും മറ്റും , അല്ലാഹുവിനു മാത്രം കഴിയുന്ന മറ്റ് കാര്യങ്ങൾ ചോദിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ഷയ്ഖുൽ ഇസ്ലാം ഇബ്നുതയ്മിയ പറഞ്ഞിരിക്കുന്നു.
ഇസ്തിഗാസ എന്നാൽ ദുരിതമോചനത്തിനുള്ള സഹായതേട്ടമാണു. സൃഷ്ടികളോട് അവർക്ക് കഴിവ് നൽകപ്പെട്ടിരിക്കുന്ന വിഷയത്തിൽ സഹായം തേടാവുന്നതാണു.
അലാഹു പറഞ്ഞിരിക്കുന്നു :
" പക്ഷേ അവർ നിങ്ങളോട് ദീനിന്റെ വിഷയത്തിൽ സഹായം ചോദിച്ചാൽ അവരെ സഹായിക്കൽ നിങ്ങളുടെ ബാധ്യതയാണു."
(അൽ അൻഫാൽ 8:72)
"അദ്ദേഹത്തിന്റെ കൂട്ടത്തിൽ പെട്ട ഒരാൾ തന്റെ എതിരാലിക്കെതിരെ അദ്ദേഹത്തോട് സഹായം തേടി"
(അൽ ഖസസ് 28:15)
നന്മയിലും പുണ്യത്തിലും നിങ്ങൾ അന്യോന്യം സഹകരിക്കുക
(അൽ മാ'ഇദ 5:2)
പക്ഷേ അല്ലാഹുവിനു മാത്രം കഴിയുന്ന കാര്യങ്ങളിൽ അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ.
(മജ്മൂ' അൽ ഫതാവ 1/103)
അദ്ദേഹം പറഞ്ഞിരിക്കുന്നു: അല്ലാഹുവിനു മാത്രം കഴിയുന്ന കാര്യങ്ങളിൽ അല്ലാഹു അല്ലാത്തവരോട് സഹായം തേടൽ അനുവദനീയമല്ല. മലക്കുകളോടോ , പ്രവാചക്ന്മാരോടോ, മറ്റാരെങ്കിലുമോടോ, 'എന്റെ പാപം പൊറുക്കണേ' , 'മഴയെ തരണേ' 'അവിശ്വാസികൾക്ക് മേൽ ഞങ്ങൾക്ക് വിജയം നൽകണേ' തുടങ്ങിയ കാര്യങ്ങൾ ചോദിക്കാൻ പാടില്ല. മനുഷ്യർക്ക് കഴിയുന്ന കാര്യങ്ങൾ ഈ ഗണത്തിലല്ല പെടുക.
മജ്മൂ' അൽ ഫത്താവ (1/329)
അദ്ദേഹം പറഞ്ഞിരിക്കുന്നു: ജീവിച്ചിരിക്കുന്നവരോട് ദു'ആ ചെയ്യാൻ ആവശ്യപ്പെടുന്നത് സുന്നത്താണു, അവർക്ക് കഴിവ് നൽകപ്പെട്ട മറ്റ് വല്ല വിഷയവും ചോദിക്കുന്ന പോലെ തന്നെ. ഇനി ഹാജരില്ലാത്തവരുടെയോ മരിച്ചവരുടെയോ വിഷയത്തിലാകട്ടെ അവരോട് ഒന്നും ചോദിക്കരുത് താനും.(മജ്മൂ' അൽ ഫത്താവ 1/370)
അദ്ദേഹം പറഞ്ഞു
മഴ വർഷിപ്പിക്കുക, ദുരിതം മാറ്റുക, വിളവുണ്ടാകുക, ഹിദായത്ത് നൽകുക, പാപം പൊറുക്കുക, തുടങ്ങി അല്ലാഹുവിന്നു മാത്രം കഴിവ് നൽകപ്പെട്ട വിഷയങ്ങളിൽ മറ്റാരോടും സഹായം തേടാൻ പാടില്ല. അല്ലാഹുവിന്നല്ലാതെ സൃഷ്ടികളിൽ മറ്റാർക്കും ഈ കഴിവുകൾ ഇല്ല. (മജ്മൂ' അൽ ഫത്താവ(1/370)
ഞങ്ങൾ ഈ വിഷയത്തിൽ ഷൈഖുൽ ഇസ്ലാമിൽ നിന്ന് ഇത്രയും ഉദ്ധരിക്കാൻ കാരണം നിക്ഷിപ്തതാൽപര്യക്കാരും, പുത്തൻ വാദികളും ഈ കാര്യത്തിൽ ധാരാളം ആശയക്കുഴപ്പം ഉണ്ടാക്കുകയും മറ്റുള്ളവർക്ക് അത് ഉണ്ടാകണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു എന്നതിനാലാണു."
കുതന്ത്രം നമ്പർ നാലു:
യാ ഇബാദല്ല എന്ന വറോലയിൽ നിന്ന് ഹയ്യും ഹാളിറും ക്വാദിറുമായ സൃഷ്ടിയോട് തേടിയാൽ ശിർക്കല്ല എന്ന തത്വമുണ്ടാക്കിയെന്ന പതിവ് പല്ലവി. മുരീദുകൾക്കിടയിൽ ചിലവാകും.
യാ ഇബാദല്ല ഉപയോഗിച്ച് തത്വമുണ്ടാക്കിയതല്ല, പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ശൈഖുൽ ഇസ്ലാമിനെ പോലെയുള്ളവർ വിശദീകരിച്ച ആ തത്വം ഉപയോഗിച്ച് ഈ ഹദീസ് വിലയിരുത്തുക മാത്രമാണു പണ്ടിതന്മാർ ചെയ്തിട്ടുള്ളത്. ലോകത്തെ സലഫി ഉലമാക്കൾക്കൊന്നും അഭിപ്രായ വ്യത്യാസമില്ലാത്ത ഈ തത്വത്തിൽ നിന്ന് മാറാൻ എന്ത് പ്രമാണമാണു നിങ്ങൾക്കുള്ളത്.?
കുതന്ത്രം അഞ്ച്: ഇമാം അഹ്മദ് ഈ ഹദീസ് കൊണ്ട് അമൽ ചെയ്തത് പരിഗണിച്ചാൽ, പിന്നെ മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയ മുഴുവൻ ദുർബ്ബല ഹദീസുകളും എടുക്കേണ്ടി വരും.
അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കെട്ടിക്കുന്ന ഒരു ഏർപ്പാടാണിത്. മുഹദ്ദിസുകൾ അവർക്ക് കിട്ടുന്ന ഹദീസുകൾ സനദും മത്നും അടക്കം ക്രോഡീകരിക്കുകയാണു ചെയ്യുക. അതും അവരുടെ അഖീദയുമായി ഇതേ വരെ ആരും ബന്ധപ്പെടുത്തിയിട്ടില്ല. എന്നാൽ യാ ഇബാദല്ല എന്ന ഹദീസ് അനുസരിച്ച് അമൽ ചെയ്ത ഇമാം അഹ്മദ് അതിൽ ശിർക്ക് കണ്ടില്ല. അതിന്റെ കാരണം വിശദീകരിക്കുകയും അദ്ദേഹത്തിന്റെ അഖീദയിലും മൻഹജിലും പിഴവ് വന്നിട്ടില്ല എന്ന് പ്രമാണങ്ങളുടെ പിന്തുണയോടെ സ്ഥാപിക്കുകയാണിവിടെ ചെയ്യുന്നത്. അല്ലാതെ ഇമാം അഹ്മദിന്റെ മൻഹജ് പ്രമാണമാക്കുകയല്ല.
ഇജ്തിഹാദിയായ വിഷയങ്ങളിൽ സംഭവിക്കുന്ന തെറ്റ് പോലെയാണോ തൗഹീദിലെ പിഴവു?ഇമാമീങ്ങൾക്ക് തൗഹീദ് തിരിഞ്ഞില്ല എന്ന നിങ്ങളുടെ പരോക്ഷ വാദത്തിനു ലോകത്താരും കൂട്ടില്ല എന്നും മനസ്സിലാക്കുക.
കുതന്ത്രം ആറു: യാ ഇബാദല്ല വിഷയവും ജിന്നുകളോടുള്ള സഹായത്തേട്ടം എന്ന വിഷയവും കൂട്ടികെട്ടി തെറ്റിദ്ധാരണ ഉണ്ടാക്കുക.
ഇബ്നു അബ്ബാസ് റ വിനു സുന്നത്തായത്, നമ്മൾക്ക് ഹറാമും വസീലത്തുശിർക്കുമായെന്ന്. ഇബ്നു അബ്ബാസ് റ നിന്ന് പരമാവധി കിട്ടുക യാത്രാമൃഗം നഷ്ടപ്പെട്ടാൽ യാ ഇബദല്ലാ എന്ന് വിളിച്ചാൽ അല്ലാഹു അതിനായി നിയോഗിച്ച അവന്റെ അടിമകൾ (മലക്കുകൾ) അവന്റെ സഹായത്തിനെത്തുമെന്നാണു. അതിൽ ജിന്നുകളെ വിളിച്ചുള്ള സഹായതേട്ടം എവിടെ? യാ ഇബാദല്ല എന്നത് കൊണ്ട് ഉദ്ദേശം രിജാലുൽ ഗയ്ബ് അല്ല മലക്കുകളും ജിന്നുകളുമാണു എന്ന് പണ്ടിതർ വിശദീകരിച്ചതിനെ കോട്ടിമാട്ടുകയാണു വാസ്തവത്തിൽ ഇവിടെ ചെയ്യുന്നത്. അതിലെ പദങ്ങൾ ക്ലിപ്തപ്പെടുത്തിയതാണു. ശിർക്കിലേക്കെത്തിക്കുന്ന ജിന്നുകളോടുള്ള സഹായതേട്ടവും യാ ഇബാദല്ലയും രണ്ടും രണ്ടാണു. ഇമാം അഹ്മദ് വസീലത്തു ശിർക്ക് ചെയ്തോ എന്ന് പണ്ട് നിങ്ങൾ ചോദിച്ചതിനും ഇത് തന്നെയാണു മറുപടി. യാ ഇബാദല്ല എന്ന ഹദീസ് പ്രമാണയോഗ്യമല്ല. പക്ഷേ അതിൽ ശിർക്കില്ല. അത് കൊണ്ട് തന്നെ പ്രമാണയോഗ്യമെന്ന് കരുതി അമൽ ചെയ്ത് പോയവർ ശിർക്ക് ചെയ്തിട്ടുമില്ല.
ഹയ്യും ഹാളിറും ക്വാദിറുമായ ജിന്നിനോട് സഹായം ചോദിക്കാൻ യാതൊരു പ്രമാണവുമില്ല. അത് കൊണ്ട് അത് ഹറാം എന്ന് പറയുന്നു. തെളിവില്ലാത്ത ഒരു കാര്യം ദീനിൽ ആചരിക്കുന്നതിന്റെ പൊതുവിധിയാണിവിടെയും ബാധകം.
എന്നാൽ ആ തേട്ടം ശിർക്ക് ആണെന്ന് പറയാനും പ്രമാണമില്ല. (അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അതാണു നിങ്ങൾ പറയേണ്ടത്)
ജിന്ന് വർഗ്ഗവുമായുള്ള ഇടപെടൽ മനുഷ്യനെ ശിർക്കിലെത്തിക്കുമെന്നത് വിശുദ്ധ ക്വുർ'ആൻ കൊണ്ടും തിരു സുന്നത്ത് കൊണ്ടും വ്യക്തമായ വിഷയമാണു. അതിനു അറബിയിൽ പറയുന്ന ചുരുക്കമാണു വസീലത്തുശിർക്ക്. അല്ലാതെ ആറാമതായി ഒരു ഹുക്'മു ആരും ഇവിടെ കണ്ട് പിടിച്ചിട്ടില്ല. ഇനി നിങ്ങൾ പറയുന്നത് പോലെ എല്ലാം ശിർക്ക് എന്ന് വന്നാലും, അതിന്റെ വിധിയും ഹറാം അല്ലാതായി മാറില്ലല്ലോ?
കുതന്ത്രം ഏഴ്: 'നിങ്ങൾ തേടുന്നില്ല എങ്കിലും, ഹയ്യും ഹാളിരും ക്വാദിറുമായ ജിന്നിനോടുള്ള സഹായതേട്ടം ശിർക്കല്ല എന്ന് പറഞ്ഞാൽ അടുത്ത തലമുറ ശിർക്കിലേക്ക് പോകും'
സൃഷ്ടികളുടെ കഴിവിൽപെട്ട കാര്യം ചോദിക്കുന്നത് ശിർക്കല്ല എന്ന് ഇബ്നുതയ്മിയ റഹിമഹുല്ല പറഞ്ഞിട്ട് ഏഴ് നൂറ്റാണ്ട് പിന്നിടുന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായം കാരണം എത്ര ആളുകൾ ശിർക്കിലേക്ക് പോയി? രാജാവിനേക്കാളും വലിയ രാജഭക്തിയുടെ ആവശ്യം നമുക്കില്ല. അല്ലാഹുവും അവന്റെ റസൂലും ശിർക്കായി പഠിപ്പിച്ചത് മതി നമുക്ക് ശിർക്കായിട്ട്. അല്ലെങ്കിൽ രാഷ്ട്രീയ ശിർക്ക് പഠിപ്പിച്ച ജമാ'അത്തുകാരന്റെ അവസ്ഥയാവും ഫലം.
ഇനി മന്ത്രവാദത്തിന്റെ കാര്യം. നാളിത് വരെ മന്ത്രത്തെ അംഗീഗരിക്കുകയും മന്ത്രവാദത്തെ എതിർക്കുകയും ചെയ്തിരുന്ന പാരമ്പര്യമാണു മുജാഹിദുകൾക്കു. അതിൽ നിന്ന് ഞങ്ങൾക്ക് അൽപവും മാറ്റമില്ല. റുക്യ ശറ'ഇയ്യയും റുക്യ ശിർക്കിയ്യയും നിങ്ങൾക്ക് തിരിച്ചറിയാതായി തുടങ്ങിയെങ്കിൽ, ജിന്ന് ബാധയും അതിനുള്ള ചികിൽസയുമെല്ലാം അന്ധവിശ്വാസമായി നിങ്ങൾക്ക് തോന്നി തുടങ്ങിയെങ്കിൽ, പ്രവാചകചര്യയിൽ നിന്നുള്ള തിരിച്ച് പോക്ക് നിങ്ങൾ തുടങ്ങിയതായി മനസ്സിലാക്കുക.
വ്യക്തിപരമായ പരാമർശ്ശങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല.
(തുടരും, ഇൻഷാ അല്ലാഹ്.)




