അസ്സലാമു അലൈകും
സുഹൃത്തുക്കളേ,
മഹത്തായ തൗഹീദി പ്രസ്ഥാനത്തിന്റെ പിളർപ്പിലേക്ക് വരെ വഴി വെച്ച ഒന്നാണല്ലോ യാ ഇബാദല്ലാ എന്ന ഹദീസും അതിന്റെ വ്യാഖ്യാനവും.
ഉറ്റ സ്നേഹിതരായിരുന്ന ഒരുപാട് പേർ ഇന്ന് കടുത്ത ശത്രുക്കളായി കഴിയുന്നു. നേരിലും സാമൂഹ്യ മാധ്യമങ്ങളിലും പരസ്പരം പരിഹാസപ്പേരുകൾ വിളിക്കുന്ന ഒരു സങ്കടകരമായ അവസ്ഥയിലുമെത്തി കാര്യങ്ങൾ.
വളരെയടുത്ത് ഈ പ്രസ്ഥാനത്തിൽ സഹകരിച്ച് തുടങ്ങിയ എന്നെ സംബന്ധിച്ച് ഈ ഫിത്ന വളരെ വലിയ ഒരു പരീക്ഷണമായിരുന്നു. വിഷയം പഠിക്കുന്നതിനും സത്യം മനസ്സിലാക്കുന്നതിനും ഞാൻ മനസ്സിലാക്കിയ കാര്യം മറ്റുള്ളവരുമായി സാമൂഹ്യ മാധ്യമങ്ങളിൽ സംവദിക്കുന്നതിനുമായി എന്റെ ധാരാളം സമയം ഞാൻ ചെലവാക്കേണ്ടി വന്നു. എന്റെ ഒരുപാട് നല്ല സുഹൃത്തുക്കൾ എന്റെ നിലപാട് തെറ്റാണെന്ന് എന്നോട് വാദിച്ച് കൊണ്ടും ഇരുന്നു.
ഈ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയ സത്യത്തിനുമപ്പുറം സത്യം വല്ലതും ഉണ്ടോ എന്ന് ഉറപ്പ് വരുത്താൻ ഒരു അവസരം അൽ ഹംദു ലില്ലാഹ് കൈ വന്നു. സൗദി അറേബ്യയിലെ പ്രമുഖ പണ്ഡിതനായ ഷെയ്ഖ് സ്വാലിഹ് മുനജ്ജിദിന്റെ മേൽ നോട്ടത്തിൽ നടത്തുന്ന ഇസ്ലാം ക്യു എ എന്ന വെബ്സൈറ്റിലേക്ക് , ഈ ഹദീസിനെ പറ്റിയും അതിന്റെ ദൗർബല്യത്തെ പറ്റിയും അതിലെ ഇബാദല്ലാ കൊണ്ടുള്ള ഉദ്ദേശം ആരെല്ലാമാണെന്നും, ഈ ഹദീസ് കൊണ്ടുള്ള അമൽ ശിർക്കാണോ എന്നതും, ഹയ്യും ഹാളിറും ക്വാദിറുമായ സൃഷ്ടിയോടുള്ള സഹായചോദ്യം ശിർക്കിന്റെ പരിധിയിലാണോ വരിക എന്നും ഞാൻ എഴുതി ചോദിച്ചു. കഴിഞ്ഞ ദിവസം ശൈഖ് ഇതിനു വളരെ വിശദമായി തന്നെ മറുപടി തന്നു.
അൽ ഹംദുലില്ലാഹ് ! എന്റെ ധാരണകളെ തികച്ചും ശരി വെക്കുന്ന ഒരു മറുപടിയാണു അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. ഒരു വേള ഇന്ന് മരണം എന്നെ പിടികൂടിയാൽ റബ്ബിന്റെ മുന്നിൽ ഒരു ശിർക്കൻ വിശ്വാസിയായി ഹാജരാക്കപ്പെടുമോ എന്ന എന്റെ ഭയം ഞാൻ ഈ വിഷയത്തിൽ അവസാനിപ്പിക്കുകയാണു. കാരണം ഈ വിഷയത്തിലെ എല്ലാ സംശയങ്ങളും ഈ ചോദ്യങ്ങളിൽ അവസാനിച്ചു.
ഈ ആശയം കേരളത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം ഒറ്റപ്പെട്ട അഭിപ്രായമല്ല എന്നും അഹ്ലു സുന്നത്തിന്റെ ഇജ്മാ' ആണെന്നും എനിക്ക് ബോധ്യപ്പെട്ടു.
ഇനിയും കുതന്ത്രങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കായിരിക്കുന്ന എല്ലാവർക്കും കണ്ണു തുറക്കാം (അല്ലാഹു അനുഗ്രഹിച്ചാൽ).
ഫത്വയുടെ പരിഭാഷയും ലിങ്കും താഴെ ചേർക്കുന്നു.
*************************************************************
"യാ ഇബാദല്ല.." എന്ന ഹദീസ് എത്രത്തോളം പ്രബലമാണു?
അല്ലഹുവിനാണു സർവ്വസ്തുതിയും!
ത ബ് റാനി തന്റെ മുഅ'ജമൽ കബീർ എന്ന ഗ്രന്ഥത്തിൽ (17/117), അബ്ദു റഹ് മാൻ ഇബ്നു ഷുരൈഖിൽ നിന്ന് ഉദ്ധരിക്കുന്നു: ഉത്ബ ഇബ്നു ഗസ്വാനിൽ നിന്നും, അദ്ദേഹത്തിൽ നിന്നും സയ്ദ് ബിനു അലി, അദ്ദേഹത്തിൽ നിന്നും അബ്ദുല്ലാ ഇബ്നു ഈസ, അദ്ദേഹത്തിൽ നിന്ന് എന്റെ പിതാവു പറഞ്ഞു: പ്രവാചകൻ സ അ പറഞ്ഞു: "ആർകെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടു അല്ലെകിൽ ആർക്കെങ്കിലും സഹായം ആവശ്യമാണു, അവൻ വിജനമായ സ്ഥലത്ത് എത്തിപ്പെട്ടിരിക്കുകയുമാണു എങ്കിൽ അവൻ ഇപ്രകാരം പറഞ്ഞു കൊള്ളട്ടെ: 'അല്ലാഹുവിന്റെ അടിമകളേ, എന്നെ സഹായിച്ചാലും, അല്ലാഹുവിന്റെ അടിമകളേ, എന്നെ സഹായിച്ചാലും', കാരണം അല്ലാഹുവിനു നമ്മൾ കാണാത്ത അടിമകൾ ഉണ്ട്"
മൂന്ന് കാര്യങ്ങൾ കൊണ്ട് ഈ ഹദീസ് ദുർബലമാണു.
1. അബ്ദു റഹ് മാൻ ഇബ്നു ഷുരൈഖ്
അബു ഹാതിം പറഞ്ഞു : ഹദീസ് ഉദ്ധരിക്കുന്ന വിഷയത്തിൽ അയാൾ ദുർബലനാണു.
(അൽ ജർഹ് വ ത് അ ദീൽ 5/244)
ഇബ്നു ഹിബ്ബാൻ പറഞ്ഞു : ഇയാൾ തെറ്റുകൾ വരുത്തുന്ന ആളാണു. (തിക്വാത് 8/375)
അൽ ഹാഫിസ് പറഞ്ഞു: ഇയാൾ സത്യസന്ധ്നാണു പക്ഷേ തെറ്റുകൾ വരുത്താറുണ്ട്. (പേജ് 342)
തഹ്ദീബ് അത് തഹ്ദീബും നോക്കുക (6/176)
2. ഷുറൈഖ് ഇബ്നു ‘അബ്ദുല്ലഹ് അൻ-നഖാ ഇ
പണ്ഡിതർ അദ്ദേഹത്തിന്റെ മറവിയേയും സൂക്ഷ്മതക്കുറവിനേയും എടുത്ത് പറഞ്ഞിട്ടുണ്ട്. അൽ ഹാഫിസ് അദ്ദേഹത്തെ പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു : ഇദ്ദേഹം സത്യസന്ധനാണു, പക്ഷേ അബദ്ധങ്ങൾ പറ്റുന്ന ആളാണു. കൂഫയിലെ ഖാളിയായതിനു ശേഷം ഓർമ്മശേഷി കുറഞ്ഞു. (തക്രീബ് അത് തഹ്ദീബ് 266)
3. സയ്ദ് ഇബ്ൻ അലി ഇബ്ൻ അൽ ഹുസ്സൈൻ ഉത് ബ ഇബ്ൻ ഗസ്വാനെ കണ്ടിട്ടില്ല അദ്ദേഹത്തിൽ നിന്നും കേട്ടിട്ടുമില്ല. അവർ തമ്മിലുള്ള ജീവിത കാലയളവിൽ 60 വർഷത്തെ വിടവുണ്ട് ( തഹ്ദീബ് അത് തഹ്ദീബ് (2/249, 4/64)
അൽ ഹൈത്തമി ഈ കാരണങ്ങൾ കൊണ്ട് ഈ ഹദീസിനെ പറ്റി ഇപ്രകാരം പറഞ്ഞു: ഇതിന്റെ പരംബരയിലുള്ളവരിൽ ചിലർ ദുർബലരാണെങ്കിലും പൊതുവേ വിശ്വസ്ഥരാണു. പക്ഷേ സയ്ദ് ഇബ്ൻ അലി ഉത്ബയെ കണ്ടിട്ടില്ല. (മജ്മ അസ് സവാ'ഇദ് (10/93)
ഈ ഹദീസിനു ഉബോൽബലകമായി ഉദ്ദരിക്കാറുള്ള ഇബ്നു മസ് ഊദ് റ വിൽ നിന്നുള്ള ഒരു മർഫൂ' ഹദീസുണ്ട്: " നിങ്ങളുടെ യാത്രാ മൃഗം നഷ്ടപെട്ടാൽ അവൻ ഇങ്ങനെ വിളിച്ചു പറയട്ടെ:'അല്ലാഹുവിന്റെ അടിമകളേ എനിക്ക് വേണ്ടി നിങ്ങൾ അതിനെ പിടിച്ച് കൊണ്ട് വരണേ', കാരണം അല്ലാഹുവിനു ഈ ഭൂമിയിലുള്ള മലക്കുകൾ നിങ്ങൾക്ക്ക്കു വേണ്ടി അതിനെ പിടിച്ചു കൊണ്ട് വരും."
തബ് റാനി തന്റെ അൽ മു' ജമൽ കബീറിലും)10/127), അബു യ അ ല തന്റെ മുസ്നദിലും (9/177) ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതും ദുർബലമാണു. ഹയ്തമി തന്റെ മജ്മ അസ് സവാ ഇദിലും (10/132) ഇബ്നു ഹജർ തന്റെ ഷറഹ് അൽ അദ്കാറിലും (5/150), ഇമാം ഷൗകാനി തന്റെ അൽ ഇബിതിഹാജ് ബി അധ്കാർ അൽ മുസാഫിർ വൽ ഹാജിലും (പേ 39) ഇത് ദുർബലമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു.
ഷൈഖ് അൽബാനി തന്റെ സിൽസില അ ള ഈഫയിൽ ഈ ഹദീസിനെ പറ്റി വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു:
ഈ ഹദീസ് ദുർബലമാണു. മാത്രമല്ല മരിച്ചു പോയ ഔലിയാക്കളെയ്യോ, സ്വാലിഹീങ്ങളെയോ വിളിചു സഹായം തേടാൻ ഇതിന്റെ മത്നിൽ യാതൊരു സൂചനയുമില്ല, കാരണം ഇതിൽ വ്യക്തമായി പറയുന്നത് അല്ലാഹുവിന്റെ അടിമകൾ എന്നത് കൊണ്ട് ഉദ്ദേശം മനുഷ്യരല്ലാത്ത മറ്റു സൃഷ്ടികളാണു എന്നാണു.
ഈ പറഞ്ഞതിന്റെ അടിസ്ഥനം ഒന്നാമത്തെ ഹദീസിൽ പറയുന്നത് "അല്ലാഹുവിനു ഭൂമിയിൽ അതിനെ പിടിച്ച് വെക്കാൻ നിയോഗിക്കപ്പെട്ട മലക്കുകൾ ഉണ്ട്" എന്നതും ഈ ഹദീസിൽ പറയുന്നത് " അല്ലാഹുവിനു നിങ്ങൾ കാണാത്ത അടിമകൾ ഉണ്ട്" എന്നതുമാണു.
ഈ വിവരണം മലക്കുകൾക്കോ ജിന്നുകൾക്കോ മാത്രമേ യോജിക്കുകയുള്ളൂ, കാരണം സാധാരണ അദ്ര്ശ്ശ്യരായവർ അവരാണല്ലോ... അത് കൊണ്ടു 'രിജാലുൽ ഗയ്ബ്' എന്ന് വിളിക്കപ്പെടുന്ന മുസ്ലിംകളായ മനുഷ്യരിലോ ജിന്നുകളിലോ പെട്ട ഔലിയാക്കളെ അതിൽ ഉൾപെടുത്തൽ അനുവദനീയമല്ല, അവർ ജീവിച്ചിരിക്കുന്നവരാണെങ്കിലും മരിച്ചവരാണെങ്കിലും. അവരോട് സഹായം തേടുന്നത് വ്യക്തമായ ശിർക്കാണു, കാരണം അവർ നിങ്ങളുടെ വിളി കേൾക്കുന്നില്ല, ഇനി വിളി കേട്ടാലും അവർക്ക് ഉത്തരം ചെയ്യാനും സാധ്യമല്ല.
ഇത് വിശുദ്ധ ക്വുർ ആനിന്റെ ഒരുപാട് ആയത്തുകളിൽ വ്യക്തമായതാണു. അല്ലാഹു സുബ് ഹാനഹു വ ത ആല പറയുന്നു.
"അവനു പുറമേ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ ഒന്നും ഒരു ഈത്തപ്പഴക്കുരുവിന്റെ പാട പോലും ഉടമപ്പെടുത്തുന്നില്ല.
നിങ്ങൾ അവരെ വിളിച്ചു തേടിയാൽ അവർ ഉത്തരം ചെയ്യുകയില്ല. ഇനി അവർ കേട്ടാലും അവർ ഉത്തരം ചെയ്യുകയില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർ നിങ്ങൾ പങ്ക് ചേർത്തതിനെ നിഷേധിക്കുകയും ചെയ്യും. അല്ലാഹുവിനെ പോലെ നിനക്ക്വിവരം നൽകാൻ സർവ്വജ്ഞനായ അല്ലാഹു അല്ലാതെ മറ്റാരുണ്ട്?"
(ഫാത്വിർ 13,14)
(സിൽസില അൽ അഹാദീസ് അ ള ഈഫ വൽ മൗളൂ അ യിൽ നിന്ന്)
ഏറ്റവും നന്നായി അറിയുന്നവൻ അല്ലാഹുവാണു.
http://islamqa.info/en/132642
>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<>>>>>>>>>>>>>>>><<<<<<<<<<<<<
ഇമാം അഹ് മദ് ഇബ്നു ഹംബൽ റഹിമഹുല്ലാഹ് അല്ലാഹുവിന്റെ സാമീപ്യത്തിനായി മഹാന്മാരെ ഇടയാളന്മാരാക്കുന്നതിനെയും (തവസ്സുൽ) അവരെ നേരിട്ട് വിളിച്ച് സഹായം തേടാം (ഇസ്തിഗാസ) എന്നതിനെയും അനുകൂലിക്കുന്ന ആളായിരുന്നു എന്നും സൂഫികൾ പറയുന്നു.
അബു ‘അബ്ദുല്ലാഹ് അൽ-ഹാഫിസ് ഞങ്ങളോട് പറഞ്ഞു: അഹ്മദ് ഇബ്ൻ സൽമാൻ, എന്ന ബ്ബഘ്ദദിലെ ഫഖീഹ് ഞങ്ങളോട് പറഞ്ഞു: ‘അബ്ദുല്ലഹ് ഇബ്ൻ അഹ്മദ് ഇബ്ൻ ഹംബൽ ഞങ്ങളോട് പറഞ്ഞു: എന്റെ പിതാവ് എന്നോട് പറഞ്ഞു. ഞാൻ അഞ്ച് തവണ ഹജ്ജ് നിർവഹിച്ചു. അതിൽ രണ്ട് പ്രാവശ്യം കാൽനടയായും മൂന്ന് പ്രാവശ്യം വാഹനത്തിലുമായിരുന്നു. ഒരിക്കൽ കാൽനടയായി യാത്ര ചെയ്യുമ്പോൾ എനിക്ക് വഴി തെറ്റി. അപ്പോൾ ഞാനിങ്ങനെ വിളിച്ച് പറഞ്ഞു കൊണ്ടേയിരുന്നു " അല്ലാഹുവിന്റെ അടിമകളേ എനിക്ക് വഴി കാണിച്ച് തരണേ..." ഞാൻ വഴി കണ്ടെത്തും വരെ. ശു‘അബ് അൽ-ഈമാൻ, ഹദീസ് 7697 (വാള്യം 6 പേ. 128)
ശു'അബിൽ ഈമാനിൽ വന്ന മറ്റൊരു ഹദീസും അഹ്മദ് ഇബ്നു ഹംബലിനു മേൽ അവർ പറഞ്ഞ ആരോപണത്തിനു തെളിവായി ഉദ്ധരിക്കുന്നു.
ഇബ്നു അബ്ബാസ് റ വിൽ നിന്ന്: അല്ലാഹുവിന്റെ റസൂൽ സ അ പറയുന്നതായി ഞാൻ കേട്ടു. അല്ലാഹുവിനു ഭൂമിയിൽ ഇലകൾ പൊഴിഞ്ഞു വീഴുന്നത് രേഖപ്പെടുത്തുന്ന മലക്കുകളെ കൂടാതെ മലക്കുകകൾ ഉണ്ട്. അത് കൊണ്ട് ആർക്കെങ്കിലും വിജന പ്രദേശത്ത് വെച്ച് വഴി തെറ്റിയാൽ ഇങ്ങനെ വിളിച്ച് പറയട്ടെ; അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ..., അല്ലാഹു നിങ്ങളിൽ കരുണ ചൊരിയട്ടെ" . (അൽ-ബശ്ശാർ ഹാതിം ഇബ്ൻ ഈസ്മാ’ഈൽ ഇൽ നിന്നും, അദ്ദേഹം ഉ സാമ ഇബ്ൻ സയ്ദിൽ നിന്നും അദ്ദേഹം ആബാൻ ഇബ്ൻ ശാലിഹ് നിന്നും അദ്ദേഹം മുജാഹിദ് ഇൽ നിന്നും , അദ്ദേഹം ഇബ്ൻ ‘അബ്ബാസിൽ നിന്നും) .
ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ വാദിക്കുന്നു, ഇമം അഹ്മദിന്റെ വീക്ഷണത്തിൽ പ്രവാചകനെ കൊണ്ട് തവസ്സുലാക്കൽ അഭിലഷണീയമാണു എന്നാണു. എത്രയും പെട്ടെന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു.
അല്ലാഹുവിനാണു സർവ്വ സ്തുതിയും
ഒന്നാമതായി:
അൽ ബസ്സാർ ഇബ്നു അബ്ബാസ് റ വിൽ നിന്നും മർഫൂ' ആയി ഉദ്ധരിക്കുന്ന ഹദീസ് (4922)ഇപ്രകാരമാണു:
"അല്ലാഹുവിനു ഭൂമിയിൽ ഇലകൾ പൊഴിഞ്ഞു വീഴുന്നത് രേഖപ്പെടുത്തുന്ന മലക്കുകളെ കൂടാതെ മലക്കുകകൾ ഉണ്ട്. അത് കൊണ്ട് ആർക്കെങ്കിലും വിജന പ്രദേശത്ത് വെച്ച് വഴി തെറ്റിയാൽ ഇങ്ങനെ വിളിച്ച് പറയട്ടെ; അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ..." (അൽ-ബശ്ശാർ ഹാതിം ഇബ്ൻ ഈസ്മാ’ഈൽ ഇൽ നിന്നും, അദ്ദേഹം ഉ സാമ ഇബ്ൻ സയ്ദിൽ നിന്നും അദ്ദേഹം ആബാൻ ഇബ്ൻ ശാലിഹ് നിന്നും അദ്ദേഹം മുജാഹിദ് ഇൽ നിന്നും , അദ്ദേഹം ഇബ്ൻ ‘അബ്ബാസിൽ നിന്നും) .
ബസ്സാർ പറയുന്നു: ഈ സനദിലൂടെയല്ലാതെ ഈ ഹദീസ് അറിയപ്പെട്ടിട്ടില്ല. (മുസ്നദ് അൽ ബസ്സാർ 11/181)
ഈ ഹദീസിനു രണ്ട് തകരാറുകൾ ഉണ്ട്.
1. ഉസ്സാമ ഇബ്നു സയ്ദ് അൽ ലയ്ത്വിയിലൂടെയാണു ഇതിന്റെ പരമ്പര.
ഹദീസ് നിദാന ശാസ്ത്രക്കാരായ പണ്ഡിതർ ഇദ്ദേഹത്തിന്റെ വിഷയത്തിൽ ഭിന്നാഭിപ്രായക്കാരാണു. കുറച്ചു പേർ അദ്ദേഹത്തെ വിശ്വസ്ഥനായി ഗണിക്കുമ്പോൾ കുറച്ച് പേർ അദ്ദേഹത്തെ ദുർബലനായാണു കണക്കാക്കുന്നത്.എന്നാൽ പൊതുവേ ഹദീസ് ഉദ്ധരിക്കുന്നതിലെ സൂക്ഷ്മതയിലും ഓർമ്മശക്തിയിലും അദ്ദേഹതിന്റെ കാര്യത്തിൽ സംശയമുണ്ട്.
ഇമാം അഹ്മദ് പറഞ്ഞു. അദ്ദേഹത്തിന്റെ ഹദീസുകൾ പരിശോധിച്ചാൽ അവയിൽ ചില വൈചിത്ര്യങ്ങൾ കാണാം. ( അൽ കാമിൽ ഫീ ളു'അഫാ അ രിജാൽ , 2/76)
അൽ ഹാഫിളു അദ് ദഹബി അദ്ദേഹത്തെ പറ്റി പറഞ്ഞു:
അദ്ദേഹം വിശ്വസ്ഥനാണെങ്കിലും ചിലപ്പോൾ ആശയക്കുഴപ്പത്തിൽ ആകാറുണ്ട്. യഹ്യാ അൽ ക്വാതൻ ഇദ്ദേഹത്തിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസത്തിലാണു. അഹ്മദ് പറഞ്ഞു: ഇയാൾ ഒന്നുമല്ല. നസാ ഇ പറഞ്ഞു അദ്ദേഹം ദുർബലനാണു. ഇബ്നു അടിയ്യ് പറഞ്ഞു: ഇദ്ദേഹത്തിൽ കുഴപ്പമൊന്നും ഇല്ല. (അൽ മുഗ്നി ഫി അ ളു'അഫ (1/66)
അൽ ഹാഫിസ് അദ്ദേഹത്തെ പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു : ഇദ്ദേഹം സത്യസന്ധനാണു, പക്ഷേ ചിലപ്പോൾ ആശയക്കുഴപ്പത്തിൽ ആകാറുണ്ട് (തക്രീബ് അത് തഹ്ദീബ് 98)
2. ഉസ്സാമ ഇബ്ൻ സയ്ദിൽ നിന്നും ഈ ഹദീസ് ഉദ്ധരിച്ചവർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലർ പ്രവാചകൻ സ അ വിൽ നിന്നുള്ള മർഫൂ' റിപ്പോർട്ട് ആയി ഈ ഹദീസ് ഉദ്ധരിക്കുമ്പോൾ ചിലർ ഇബ്നു അബ്ബാസ് റ വിൽ നിന്നുള്ള മൗഖൂഫ് ആയ ഹദീസ് ആയുമാണു ഇത് ഉദ്ധരിക്കുന്നത്.
ഹാത്തിം ഇബ്നു ഇസ്മാ ഈൽ മാത്രമാണു മർഫൂ' ആയി ഈ ഹദീസ് ഉദ്ധരിക്കുന്നത്. ഇത് ബസ്സാർ തന്റെ മുസ്നദിലാണു രേഖപ്പെടുത്തിയിരിക്കുന്നത്. (4922)
നാലു റിപ്പോർട്ടർ മാർ ഇദ്ദേഹവുമായി വ്യത്യസ്തമായാണു ഈ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത്.
1. അബ്ദുല്ലാഹ് ഇബ്നു ഫാറൂഖ് : ഇദ്ദേഹത്തിന്റെ റിപോർട്ട് ബൈഹഖി തന്റെ ശു'അബ് അൽ ഈമാൻ എന്ന ഹദീസ് ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്നു. (1/325)
2. റൗഹ് ഇബ്നു ഉബാദ. ബൈഹഖി ; ശു'അബ് അൽ ഈമാൻ എന്ന ഹദീസ് ഗ്രന്ഥത്തിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. (10/140)
3. ജ'അഫർ ഇബ്നു അവ്ൻ: ബൈഹഖി ; ശു'അബ് അൽ ഈമാൻ എന്ന ഹദീസ് ഗ്രന്ഥത്തിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. (10/140)
4. അബു ഖാലിദ് അൽ അഹ് മാർ: ഇബ്നു അബീ ശൈബ അൽ മുസന്നഫിൽ (6/91) രേഖപ്പെടുത്തിയിരുക്കുന്നു
ഇവർ നാലുപേരും ഉസ്സാമയിൽ നിന്നും ഈ ഹദീസ് ഇബ്നു അബ്ബാസ് റ വിന്റെ വാചകങ്ങളായാണു റിപ്പോർട്ട് ചെയ്യുന്നത്.
ഇബ്നു അബ്ബാസിലേക്ക് ചേർക്കുന്ന ഈ ഹദീസ് പ്രവാചകനിലേക്ക് ചേർക്കുന്ന മറ്റേ ഹദീസിനെക്കാൾ ശക്തമാണെന്നതിൽ സംശയമില്ല, കാരണം കൂടുതൽ റിപോർട്ടർമാർ ഉള്ളതിനാൽ ആശയക്കുഴപ്പത്തിനും തെറ്റുകൾക്കും ഉള്ള സാധ്യത കുറവാണു.
ഇമാം ഷാഫി പറഞ്ഞിരിക്കുന്നു: ഒരു ഹദീസിനു ഒന്നിലധികം നിവേദകരിലൂടെ വരുന്നതാണു ഒരാളിൽ കൂടി വരുന്നതിനെക്കാൾ ശരിയാകാൻ സാധ്യത കൂടുതൽ. (ഇഖ്തിലാഫ് അൽ ഹദീസ്, 177)
ദഹബി പറഞ്ഞിരിക്കുന്നു: ഒരു ഹദീസ് വിശ്വസ്തനായ റാവിയിലൂടെ മൗകൂഫ് ആയോ മുർസ്സൽ ആയോ സനദോട് കൂടി ഉദ്ധരിക്കപ്പെടുകയും, ഒന്നിലധികം വിശ്വസ്തരായ റാവികളിൽ നിന്ന് അതിൽ നിന്ന് വ്യത്യസ്ഥമായ റിപ്പോർട്ട് വരുകയും ചെയ്താൽ, ഒരുപാട് പേരിൽ നിന്നുള്ള റിപ്പോർട്ട് ആൺ കണക്കാക്കുക, കാരണം ഒറ്റ റിപ്പോർട്ടർക്ക് തെറ്റ് സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഈ വിഷയത്തിൽ വ്യക്തമായ പിഴവ് വരുകയും മറ്റ് വിശദീകരണം ഇല്ലാതെ വരുകയും ചെയ്തതിനാൽ ഭൂരിപക്ഷം ആണു എടുക്കേണ്ടത്.
(അൽ മൂക്വസ 52)
ഈ ഹദീസിന്റെ വിഷയത്തിൽ, ഇത് സ്വീകാര്യ യോഗ്യമാണെന്ന് എടുത്താൽ തന്നെ ഇത് ഇബ്നു അബ്ബാസ് റ വിന്റെ വാക്കുകൾ ആണെന്നേ വരൂ, പ്രവാചകൻ സ അ ന്റെ ആണെന്ന് വരില്ല.
ബൈഹഖി പറഞ്ഞിരിക്കുന്നു: ഇതിന്റെ സനദ് ഇബ്നു അബ്ബാസ് റ വിൽ മൗകൂഫ് ആണു ( അവസാനിക്കുന്നു), ഇത് സ്വാലിഹീങ്ങളായ പലരും പ്രയോഗത്തിൽ വരുത്തുകയും അവരുടെ അനുഭവത്തിൽ സത്യമാണെന്ന് ബോധ്യമാകുകയും ചെയ്തതാണു. ( അൽ ദഹബ് 269)
ഇമാം അഹ്മദ് ഇബ്നു ഹംബൽ ഈ ഹദീസ് കൊണ്ട് അമൽ ചെയ്തവരിൽ ഉൾപെടുന്നു.
അബ്ദുല്ലഹ് ഇബ്ൻ അഹ്മദ് ഇബ്ൻ ഹംബൽ പറഞ്ഞു: എന്റെ പിതാവ് എന്നോട് പറഞ്ഞു. ഞാൻ അഞ്ച് തവണ ഹജ്ജ് നിർവഹിച്ചു. അതിൽ രണ്ട് പ്രാവശ്യം കാൽനടയായും മൂന്ന് പ്രാവശ്യം വാഹനത്തിലുമായിരുന്നു. ഒരിക്കൽ കാൽനടയായി യാത്ര ചെയ്യുമ്പോൾ എനിക്ക് വഴി തെറ്റി. അപ്പോൾ ഞാനിങ്ങനെ വിളിച്ച് പറഞ്ഞു കൊണ്ടേയിരുന്നു " അല്ലാഹുവിന്റെ അടിമകളേ എനിക്ക് വഴി കാണിച്ച് തരണേ..." ഞാൻ വഴി കണ്ടെത്തും വരെ.
(മസാ'ഇൽ അൽ ഇമാം അഹ്മദ് രിവായത് ഇബിനിഹി അബ്ദുല്ല (245), ഇബ്നു അസാകിറിന്റെ താരീഖ് ദിമശ്ഖ്(5/298))
രണ്ടാമതായി ;
നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്, ഒരു സഹായ തേട്ടം ശിർക്കാകുന്നതിന്റെ മാനദണ്ഡം, "അല്ലാഹുവിനു മാത്രം കഴിയുന്ന ഒരു കാര്യം അല്ലാഹു അല്ലാത്തവരോട് ചോദിക്കുക" എന്നതാണു.
സൃഷ്ടികളുടെ കഴിവിൽ പെട്ട കാര്യങ്ങളിലുള്ള സഹായത്തേട്ടവും ശിർക്കുമായി യാതൊരു ബന്ധവുമില്ല.
ഈ ഹദീസിൽ പറയുന്നത് അവർക്ക് യോജിച്ച നിലയിലുള്ള പ്രകൃതിയോട് കൂടിയ ജീവനുള്ള മലക്കുകൾ ഉണ്ടെന്നാണു. അല്ലാഹു അവരെ വഴിതെറ്റുന്നവരെ സഹായിക്കാൻ ഭൂമിയിൽ നിയോഗിച്ചിരിക്കുന്നു, അതിനാൽ അവരോട് സഹായം ചോദിക്കുന്നവർ അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ടവരോട് അവരുടെ കഴിവിൽ പെട്ട കാര്യമാണു ചോദിക്കുന്നത്. അല്ലാഹു അവരെ ഈ ആവശ്യത്തിനായാണു പടച്ചിരിക്കുന്നത്.
ഇതും മരിച്ചവരോ ഹാജരില്ലാത്തവരോ ആയ സൃഷ്ടികളോട് രോഗം ഭേദമാക്കാനും, പ്രസവം സുഖകരമാക്കാനും, കരുണ ചെയ്യാനും, പാപം പൊറുക്കണം എന്നും മറ്റും , അല്ലാഹുവിനു മാത്രം കഴിയുന്ന മറ്റ് കാര്യങ്ങൾ ചോദിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ഷയ്ഖുൽ ഇസ്ലാം ഇബ്നുതയ്മിയ പറഞ്ഞിരിക്കുന്നു.
ഇസ്തിഗാസ എന്നാൽ ദുരിതമോചനത്തിനുള്ള സഹായതേട്ടമാണു. സൃഷ്ടികളോട് അവർക്ക് കഴിവ് നൽകപ്പെട്ടിരിക്കുന്ന വിഷയത്തിൽ സഹായം തേടാവുന്നതാണു.
അലാഹു പറഞ്ഞിരിക്കുന്നു :
" പക്ഷേ അവർ നിങ്ങളോട് ദീനിന്റെ വിഷയത്തിൽ സഹായം ചോദിച്ചാൽ അവരെ സഹായിക്കൽ നിങ്ങളുടെ ബാധ്യതയാണു."
(അൽ അൻഫാൽ 8:72)
"അദ്ദേഹത്തിന്റെ കൂട്ടത്തിൽ പെട്ട ഒരാൾ തന്റെ എതിരാലിക്കെതിരെ അദ്ദേഹത്തോട് സഹായം തേടി"
(അൽ ഖസസ് 28:15)
നന്മയിലും പുണ്യത്തിലും നിങ്ങൾ അന്യോന്യം സഹകരിക്കുക
(അൽ മാ'ഇദ 5:2)
പക്ഷേ അല്ലാഹുവിനു മാത്രം കഴിയുന്ന കാര്യങ്ങളിൽ അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ.
(മജ്മൂ' അൽ ഫതാവ 1/103)
അദ്ദേഹം പറഞ്ഞിരിക്കുന്നു: അല്ലാഹുവിനു മാത്രം കഴിയുന്ന കാര്യങ്ങളിൽ അല്ലാഹു അല്ലാത്തവരോട് സഹായം തേടൽ അനുവദനീയമല്ല. മലക്കുകളോടോ , പ്രവാചക്ന്മാരോടോ, മറ്റാരെങ്കിലുമോടോ, 'എന്റെ പാപം പൊറുക്കണേ' , 'മഴയെ തരണേ' 'അവിശ്വാസികൾക്ക് മേൽ ഞങ്ങൾക്ക് വിജയം നൽകണേ' തുടങ്ങിയ കാര്യങ്ങൾ ചോദിക്കാൻ പാടില്ല. മനുഷ്യർക്ക് കഴിയുന്ന കാര്യങ്ങൾ ഈ ഗണത്തിലല്ല പെടുക.
മജ്മൂ' അൽ ഫത്താവ (1/329)
അദ്ദേഹം പറഞ്ഞിരിക്കുന്നു: ജീവിച്ചിരിക്കുന്നവരോട് ദു'ആ ചെയ്യാൻ ആവശ്യപ്പെടുന്നത് സുന്നത്താണു, അവർക്ക് കഴിവ് നൽകപ്പെട്ട മറ്റ് വല്ല വിഷയവും ചോദിക്കുന്ന പോലെ തന്നെ. ഇനി ഹാജരില്ലാത്തവരുടെയോ മരിച്ചവരുടെയോ വിഷയത്തിലാകട്ടെ അവരോട് ഒന്നും ചോദിക്കരുത് താനും.(മജ്മൂ' അൽ ഫത്താവ 1/370)
അദ്ദേഹം പറഞ്ഞു
മഴ വർഷിപ്പിക്കുക, ദുരിതം മാറ്റുക, വിളവുണ്ടാകുക, ഹിദായത്ത് നൽകുക, പാപം പൊറുക്കുക, തുടങ്ങി അല്ലാഹുവിന്നു മാത്രം കഴിവ് നൽകപ്പെട്ട വിഷയങ്ങളിൽ മറ്റാരോടും സഹായം തേടാൻ പാടില്ല. അല്ലാഹുവിന്നല്ലാതെ സൃഷ്ടികളിൽ മറ്റാർക്കും ഈ കഴിവുകൾ ഇല്ല. (മജ്മൂ' അൽ ഫത്താവ(1/370)
ഞങ്ങൾ ഈ വിഷയത്തിൽ ഷൈഖുൽ ഇസ്ലാമിൽ നിന്ന് ഇത്രയും ഉദ്ധരിക്കാൻ കാരണം നിക്ഷിപ്തതാൽപര്യക്കാരും, പുത്തൻ വാദികളും ഈ കാര്യത്തിൽ ധാരാളം ആശയക്കുഴപ്പം ഉണ്ടാക്കുകയും മറ്റുള്ളവർക്ക് അത് ഉണ്ടാകണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു എന്നതിനാലാണു.
ഷെയ്ഖ് സ്വാലിഹ് ആലു ഷൈഖ് പറഞ്ഞിരിക്കുനു.: ഈ ഹദീസ് അസത്യത്തെ പിൻപറ്റുന്നവരുടെ മരിച്ചവരോടും മറ്റും സഹായം ചോദിക്കാം എന്ന വാദത്തിനു തെളിവല്ല. മറിച്ച്, അതിൽ വ്യക്തമായി പറയുന്നത്, വഴി തെറ്റിയവർ വിളിക്കുന്നത് അവരുടെ വിളി കേൾക്കുകയും അല്ലാഹുവിന്റെ അനുമതി പ്രകാരം അതിനു കഴിയുകയും ചെയ്യുന്ന മലക്കുകളെ ഉദ്ദേശിച്ചാണു എന്നാണു, കാരണം അവർ ജീവിച്ചിരിക്കുന്നവരും അവരുടെ നാഥൻ അവരെ ചുമതലപ്പെടുത്തിയ, വഴി തെറ്റിയവരെ സഹായിക്കുക എന്ന ധർമ്മം ചെയ്യുന്നവരുമാണു. അവരെയാണു യാ ഇബാദല്ല എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്; അവർ ജീവിച്ചിരിക്കുന്നവരാണു, വിളി കേൾക്കനവർക്ക് കഴിയുന്നുമുണ്ട്, അല്ലാഹുവിന്റെ അനുമതി പ്രകാരം വിജനപ്രദേശത്ത് വഴി തെറ്റിയവനെ സഹായിക്കാൻ അവനു കഴിയുകയും ചെയ്യും. ഏതെങ്കിലും വ്യക്തിയെ വിളിച്ച് തേടാം എന്ന് ഈ റിപ്പോർട്ട് വെച്ച് കൊണ്ട് പറയുന്നവൻ തന്നിഷ്ടത്തെയും, ദേഹേച്ഛയുമാണു പിൻപറ്റുന്നത്.
ഇത്രയും മനസ്സിലാക്കിയാൽ ഈ ഹദീസിൽ വന്ന പദങ്ങൾ ഉരുവിടുന്നത് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്കനുകൂലവും ക്വുർആനും സുന്നത്തിനും എതിരും അല്ല എന്ന് വ്യക്തമാണു, ഇത് ദുർബലമാണെങ്കിൽ കൂടി. മാത്രവുമല്ല ഈ ഹദീസ് ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രം പരിമിതവുമാണു, അത് കൊണ്ട് തന്നെ ഇത് കിയാസ് ആക്കപ്പെടാവുന്ന വിഷയമല്ല. കാരണം ഇത് തൗകീഫ് ആയ( ഇജ്ത്തിഹാദിനു ഇടമില്ലത്ത, വഹ്'യിലൂടെ മാത്രം അറിയാൻ സാധിക്കുന്ന വിശ്വാസപരമായ കാര്യം) വിഷയമാണു. ഇതാണു ഞങ്ങൾ മനസ്സിലാക്കുന്നത്.(പേ 56)
ചുരുക്കത്തിൽ
അല്ലാഹുവിനു മാത്രം കഴിയുന്നതും അവന്റെ ആധിപത്യത്തിൽ മാത്രം വരുന്നതുമായ, ജീവൻ നൽകുക, മരിപ്പിക്കുക, ഉപജീവനം നൽകുക തുടങ്ങിയവ അവനിൽ നിന്നല്ലാതെ ആരോടും ചോദിക്കാൻ പാടില്ല. ഈ വിഷയങ്ങളിൽ അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ അവനിൽ പങ്ക് ചേർത്തു.
സൃഷ്ടികൾക്ക് കഴിവ് നൽകപ്പെട്ട വിഷയത്തിലാകട്ടെ അവരോട് ചോദിക്കുന്നതിൽ തെറ്റില്ല, രണ്ട് സാഹചര്യങ്ങൾ ഒത്ത് വന്നാൽ - അവർ ഹാജരുള്ളവരും, ജീവിച്ചിരിക്കുന്നവരും, അവർക്ക് അതിനുള്ള കഴിവും ഉണ്ടാകണം.
അല്ലാഹുവിനാണു കൂടുതൽ അറിയുക.
http://islamqa.info/en/181206

No comments:
Post a Comment