Saturday, July 27, 2013

ബദറും ബദരീങ്ങളും നമ്മളും..


ഇസ്ലാമിക ചരിത്രത്തിലെ തുല്യതയില്ലാത്ത സംഭവമാണു ബദർ. അല്ലാഹുവിന്റെ സഹായം ഒന്നു കൊണ്ട് മാത്രം സംബത്ത് കൊണ്ടും ആൾബലം കൊണ്ടും ആയുധം കൊണ്ടും കേമന്മാരായ ശത്രുക്കളെ ധീര സഹാബികൾ തുരത്തിയോടിച്ച സംഭവം. എന്തിനായിരുന്നു ബദർ ഉണ്ടായത്?

ഈ പഠനം ഒരു വിശ്വാസിയെ സംബന്ധിചിടത്തോളം പ്രധാനമാണു. കാരണം ഉമർ റ അ പരഞ്ഞു, 'എന്ന് ആളുകളിൽ ജാഹിലിയ്യ കാലത്തെ കുറിച്ചുള്ള അറിവ് നഷ്ടപ്പെടുന്നോ, അന്ന് ഇസ്ലാമാകുന്ന കയറിന്റെ പിരികൾ ഓരോന്നായി അയഞ്ഞ് തുടങ്ങും'

എന്തിനായിരുന്നു റസൂലുല്ലായെയും കൂട്ടരെയും മക്കയിൽ നിന്ന് ആട്ടി ഓടിച്ചത്?
നമ്മളിൽ പലരും ധരിച്ചിരിക്കുന്നത് അല്ലാഹുവിനെ മക്കക്കാർക്ക് പരിചയം ഉണ്ടായിരുന്നില്ലെന്നും പകരം കുറച്ച് വിഗ്രഹങ്ങളെ വെച്ച് ആരാധിക്കുകയായിരുന്നു അവർ ചെയ്ത അപരാധം എന്നാണു.

വളരെ തെറ്റായ ഒരു ധാരണയാണത്.
തെളിവ് മുഹമ്മദ് നബി സ അ യുടെ പിതാവിന്റെ നാമം തന്നെ- അബ്ദുല്ല അഥവ അല്ലാഹുവിന്റെ അടിമ.
അവർ അല്ലാഹുവിനെ സ്രഷ്ടാവായും, അന്നാദാതാവായും അംഗീകരിച്ചിരുന്നു.

ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന് നല്കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്ച്ചയായും അവര് പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില് അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.(29: 63)
-
(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്ക്കറിയാമെങ്കില് (പറയൂ.)(23:84)

അവര് പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല് നിങ്ങള് ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?(23:85)

നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു?(23:86)

അവര് പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്ത്തൃത്വം). നീ പറയുക: എന്നാല് നിങ്ങള് സൂക്ഷ്മത പാലിക്കുന്നില്ലേ?(23:87)

നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന് അഭയം നല്കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന് ആരാണ്? നിങ്ങള്ക്കറിയാമെങ്കില് (പറയൂ.)(23:88)

അവര് പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള് മായാവലയത്തില് പെട്ടുപോകുന്നത്?(23:89)

പറയുക: ആകാശത്തുനിന്നും ഭൂമിയില് നിന്നും നിങ്ങള്ക്ക് ആഹാരം നല്കുന്നത് ആരാണ്? അതല്ലെങ്കില് കേള്വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില് നിന്ന് ജീവനുള്ളതും, ജീവനുള്ളതില് നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള് നിയന്ത്രിക്കുന്നതും ആരാണ്? അവര് പറയും: അല്ലാഹു എന്ന്. അപ്പോള് പറയുക: എന്നിട്ടും നിങ്ങള് സൂക്ഷ്മത പാലിക്കുന്നില്ലേ?(10:31)

പിന്നെ എങ്ങനെയാനവർ പിഴച്ചത്? വിശുദ്ധ ക്വുർ ആൻ പറയുന്നത് കേൾക്കൂ..

എന്നാല് അവര് (ബഹുദൈവാരാധകര്) കപ്പലില് കയറിയാല് കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്ത്ഥിക്കും. എന്നിട്ട് അവരെ അവന് കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേര്ക്കുന്നു.(29:65)

അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര് (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്ക്ക് കൂടുതല് അടുപ്പമുണ്ടാക്കിത്തരാന് വേണ്ടിമാത്രമാകുന്നു ഞങ്ങള് അവരെ ആരാധിക്കുന്നത് (39:3)

അല്ലാഹുവിന് പുറമെ, അവര്ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര് ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര് (ആരാധ്യര്) അല്ലാഹുവിന്റെ അടുക്കല് ഞങ്ങള്ക്കുള്ള ശുപാര്ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര് പങ്കുചേര്ക്കുന്നതില് നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.(10:18)

മക്കയിലെ മുശ്രിക്കുകൾ അവരുടെ ദൈവങ്ങളെ പറ്റി വിശ്വസിച്ചതെന്താണെന്ന് അവരുടെ ഹജ്ജ് വേളയിലെ തൽബിയ്യത്ത് തെളിവാണു. അവർ കഅബയുടെ അടുത്ത് എത്തിയിട്ട് പറയും ;അല്ലാഹുവേ നിന്റെ വിളിക്ക് ഉത്തരമേകി ഞങ്ങൾ ഇതാ വന്നിരിക്കുന്നു! നിനക്ക് യാതൊരു പങ്കുകാരനുമില്ല! നീ ഉടമപ്പെടുത്തിയതൊഴികെ, അവന്റെ കഴിവുകളും നീ ഉടമപ്പെടുത്തിയത് തന്നെ. ( സ്വഹീഹ് മുസ്ലിം)

മക്കയിലെ മുശ്രിക്കുകൾ അവരുടെ ദൈവങ്ങളെ പറ്റി വിശ്വസിച്ചതെന്താണെന്ന് അവരുടെ ഹജ്ജ് വേളയിലെ തൽബിയ്യത്ത് തെളിവാണു. അവർ ക അബയുടെ അടുത്ത് എത്തിയിട്ട് പറയും ;അല്ലാഹുവേ നിന്റെ വിളിക്ക് ഉത്തരമേകി ഞങ്ങൾ ഇതാ വന്നിരിക്കുന്നു! നിനക്ക് യാതൊരു പങ്കുകാരനുമില്ല! നീ ഉടമപ്പെടുത്തിയതൊഴികെ, അവന്റെ കഴിവുകളും നീ ഉടമപ്പെടുത്തിയത് തന്നെ. ( സ്വഹീഹ് മുസ്ലിം)

നോക്കൂ! എത്ര വ്യക്തമാണു കാര്യങ്ങൾ! അല്ലാഹുവിന്റെ അസ്തിത്വവും കഴിവും അംഗീകരിച്കിട്ടും, അല്ലാഹുവിലേക്ക് അടുപ്പികാനെന്ന പേരിലും, ശുപാർശ്ശക്കരെന്ന പേരിലും, അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണു ചോദിക്കുന്നത് എന്ന ന്യായം പറഞ്ഞുമാണു മക്കയിലെ മുശ്രിക്കുകൾ അല്ലാഹു ആല്ലാത്തവരെ വിളിച്ചു തേടിയിരുന്നത്.

അതല്ല, നിങ്ങൾനിങ്ങളുടെ റബ്ബിനെ മാത്രമേ വിളിച്ചു തേടാവൂ, നിങ്ങളുടെ ആരാധനകൾ അഖിലവും അവനു മാത്രമേ അർപ്പികാവൂ എന്നുമാണു നബി സ അ യും സ്വഹാബത്തും പ്രഖ്യാപിച്ചത്. അതിന്റെ പേരിൽ ഹിജ്ര ഉണ്ടായി, ബദർ ഉണ്ടായി, ഉഹദ് ഉണ്ടായി, ഹന്ദക്കും, ഹുനൈനും ഉണ്ടായി. ഒരുപാട് സ്വഹാബികൾ ഷഹീദുകളായി. നമ്മളിൽ പലരും അതേ റസൂലുല്ല സ അ യുടെ അനുയായികൾ ഇന്നും മക്കയിലെ മുശ്രിക്കുകൾ വെച്ച് പുലർത്തിയ അബദ്ധവിശ്വാസങ്ങളിൽ പെട്ട് നരകത്തിലേക്ക് കുതിക്കുന്നു.

ഓരോ ബദർ ദിനവും നമുക്ക് അവരെ തടയുന്നതിനുള്ള ഓർമ്മദിവസമാണു. അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ! 
                                                      

                                                            Dr. Shabeer Mohammed                             

Original & Duplicate





അസ്സലാമു അലൈകും ,ഒരു ചോദ്യം ! 

                                  താങ്കൾ ഒരു ബാങ്കിൽ പണം നിക്ഷേപിക്കാൻ നിൽകുമ്പോൾ ഒരാൾ താങ്കളെ സമീപിച്ചു പറയുകയാണു, "താങ്കളുടെ കയ്യിലുള്ള പണം എന്നെ ഏൽപിക്കുകയാണെങ്കിൽ ഞാൻ ഇപ്പോൾ തന്നെ പകരമായി അതിന്റെ ഇരട്ടി പണം തരാം. സമ്മതമാണോ?" 

നിങ്ങൾ എന്ത് മറുപടി പറയും.?



നമ്മൾ സമ്മതിക്കുകയില്ല. തീർച്ച. കാരണം അയാൾ വെച്ച് നീട്ടുന്നത് കള്ള നോട്ട് ആകാനാണു സാധ്യത. അതുമായി ബാങ്കിൽ ചെന്നാൽ നമുക്കു അത് നിക്ഷേപിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല നമ്മൾ പൊലീസിന്റെ പിടിയിലാകുകയും ചെയ്യും.


ഒറിജിനൽ അല്ലാത്ത നോട്ട് എന്നാൽ എന്താണു? 
റിസെർവ്വ് ബാങ്കിൽ നിന്നല്ലാത്ത നോട്ട്, അല്ലേ? 
ശരിയായ സ്രോതസ്സിൽ നിന്നുള്ള നോട്ടിനേ മൂല്യമുള്ളൂ എന്നർത്ഥം.അല്ലാത്തതിനു മൂല്യമില്ല എന്ന് മാത്രമല്ല അത് കുറ്റകരവുമാണു.

ഞാൻ ഈ ഉദാഹരണം പറഞ്ഞത് ഒരു വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനാണു. 
കറൻസി നോട്ടിന്റെ മൂല്യം പോലെ തന്നെയാണു നമ്മൾ ചെയ്യുന്ന അമലുകളുടെ പ്രതിഫലവും.

യഥാർത്ഥ ശ്രോതസ്സിൽ നിന്ന് അഥവാ അല്ലാഹു സുബ്ഹാനഹു വ തആലയിൽ നിന്നുള്ള കൽപനയുടെ അടിസ്താനത്തിലല്ലാതെയുള്ള അമലുകൾക്ക് റബ്ബിന്റെയടുത്ത് യാതൊരു മൂല്യവുമില്ല. തന്നെയുമല്ല കള്ളനോട്ട് മാറാൻ റിസെർവ്വ് ബാങ്കിൽ ചെല്ലുന്ന ആളിന്റെ അവസ്ഥ അഥവാ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും.

അല്ലാഹു നമ്മളോട് ചെയ്യാൻ കൽപിച്ച അമലുകൾ എല്ലാം അവന്റെ റസൂൽ സ അ യിലൂടെ നമ്മൾക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അത് ഖുർആനിലും സ്വഹീഹായ ഹദീസിലും ഉണ്ടാകും. അല്ലാത്തവ പ്രവാചക മുദ്രയില്ലാത്തവയാണു; അഥവാ  കള്ളനോട്ട് പോലെയാണു. അതുമായി റബ്ബിന്റെ സന്നിധിയിൽ വലിയ പ്രതീക്ഷയിൽ ചെന്നിട്ട് കാര്യമില്ല. കൂലിക്ക് പകരം ശിക്ഷയാണു കിട്ടുക. അല്ലാഹു കാക്കട്ടെ!

പ്രവാചകന്റെ കൽപനയില്ലാതെ ചെയ്യപെടുന്ന അമലുകളെ ബിദ്അത്ത് അഥവാ പുത്തൻ ആചാരം എന്ന് വിളിക്കും.

എന്താണു ബിദ്അത്ത്?

മതത്തിൽ ഇല്ലാതിരുന്ന ഒരു കാര്യം മതത്തിൽ കൂട്ട്റ്റി ചേർക്കുന്നതാണു ബിദ്അത്ത്. അത് പുത്തൻ ആചാരമാണു. നമ്മുടെ നിത്യജീവിതത്തിലെ കണ്ട് പിടുത്തങ്ങൾ അതിൽ പെടുകയില്ല. ( കാർ, മൊബൈൽ, മുതലായവ...)

 പ്രവാചകൻ സ അ പറഞ്ഞു: കാര്യങ്ങളിൽ വെച്ച് ഏറ്റവും മോശമായത് , പുതുതായി (മതത്തിൽ) ഉണ്ടാക്കപ്പെടുന്നതാണു. (സ്വഹീഹ് മുസ്ലിം)

 മുഹമ്മദ് നബി സ അ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടി ചേർത്താൽ അത് തള്ളപ്പെടേണ്ടതാണു. ( ബുഖാരി, മുസ്ലിം)

 മുഹമ്മദ് നബി സ അ പറഞ്ഞു: നമ്മുടെ നിർദ്ദേശമില്ലാതെ ആരെങ്കിലും ഒരു അമൽ ചെയ്താൽ അത് തള്ളപ്പെടേണ്ടതാണു ( മുസ്ലിം)

ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന് നിങ്ങള്ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (സൂറത്ത് മാഇദ :4)
അവനാണ് നിങ്ങളുടെ യഥാര്ത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാര്ത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്? അപ്പോള് എങ്ങനെയാണ് നിങ്ങള് തെറ്റിക്കപ്പെടുന്നത്?(സൂറത്ത് യൂനുസ് 32)

ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. (സൂറത്ത് അൻആം: 38)

ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും(സ) മടക്കുക. (സൂറത്ത് നിസാഅ്: 59 )

ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗ്ഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗ്ഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. (സൂറ: അൻആം: 153)

(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില് എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. (സൂറ: ആലു ഇംറാൻ: 31)

ബിദ്അത്തുകൾ എങ്ങനെ തിരിച്ചറിയും?

 ഏതെങ്കിലും പ്രത്യേക സന്ദർഭത്തിലോ, സ്ഥലത്തോ, രീതിയിലോ, എണ്ണം നിശ്ചയിച്ചോ ഒരു അമൽ നമുക്ക് ചെയ്യണം എങ്കിൽ നമുക്ക് അതിനു ഖുർ ആനിലോ സ്വഹീഹായ ഹദീസിലോ തെളിവ് വേണം. അല്ലാത്തവ നിർമ്മിതമായ പുത്തൻ ആചാരങ്ങളാണു.

ബിദ്അത്തുകളുടെ അപകടങ്ങൾ

1.അമലുകൾ സ്വീകരിക്കപ്പെടുകയില്ല

ഇബ്നു അബ്ബസിൽ നിന്നു: തിരുദൂതർ സ അ പറഞ്ഞു: ബിദ് അത്തുകാരനിൽ നോംബോ നിസ്കാരമോ ഹജ്ജോ ഉമ്രയോ ഫർളോ സുന്നത്തോ യാതൊന്നും അല്ലാഹു സ്വീകരിക്കുകയില്ല (ഇബ്നുമാജ)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: എന്റെ അനുയായികളെല്ലാവരും സ്വര്ഗ്ഗത്തില് പ്രവേശിക്കും. നിരസിച്ചവര് പ്രവേശിക്കുകയില്ല. അവര് ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവര്?. നബി(സ) അരുളി: എന്നെ വല്ലവനും അനുസരിച്ചാല് അവന് സ്വര്ഗ്ഗത്തില് പ്രവേശിക്കും. എന്റെ കല്പന ലംഘിച്ചവന് നിരസിച്ചവനാണ്. (ബുഖാരി. 9. 92. 384)

2. ഹൗളുൽ കൗസറിൽ നിന്ന് അകറ്റപ്പെടും

സഹ്ലുബ്നു സഅദ് റ അ വിൽ നിന്ന് നിവേദനം : നബി സ അ പറഞ്ഞു: ഞാൻ ഹൗളിങ്കൽ നിങ്ങളുടെ മുൻപെത്തുന്നതാണു. എന്റെ അരികൽ വരുന്നവർ അതിൽ നിന്ന് കുടിക്കും. അതിൽ നിന്ന് കുടിച്ചവർക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകൾ എന്റെയടുത്ത് ഹൗളിങ്കൽ വരും. അവരെ ഞാൻ അറിയും, അവർ എന്നെയും അറിയും. പിന്നെ അവരുടെയും എന്റെയും ഇടയിൽ മറ ഇടപ്പെടുന്നതാണു. അപ്പോൾ ഞാൻ പറയും, അവർ എന്റെ സമുദായത്തിൽ പെട്ടവരാണല്ലോ? അപ്പോൾ പറയപ്പെടും: താങ്കൾക്ക് ശേഷം അവർ പുതുതായി ഉണ്ടാക്കിയതിനെ താങ്കൾ അറിയില്ല. തത്സമയം ഞാൻ പറയും, എന്റെ മതത്തെ വ്യതിയാനപ്പെടുത്തിയവർ ദൂരെ പോകട്ടെ.!(സ്വഹീഹുൽ ബുഖാരി)

3. സുന്നത്തുകൾ നഷ്ടപ്പെടും

തങ്ങളുടെ പ്രവാചകനു ശെഷം മതത്തിൽ പുതുതായി കൂട്ടിചേർക്കുന്ന ഒരു സമുദായവുമില്ല; ഒരു സുന്നത്തിൽ നിന്ന് അത് ഒന്നിനെ നഷ്ടപ്പെടുത്തിയിട്ടല്ലാതെ ( ത്വബ് റാനി)


4. ബിദ് അത്ത് ചെയ്യുന്നയാൾ തൗബ ചെയ്യുകയില്ല

അല്ലാഹുവിന്റെയടുക്കൽ ഇഷ്ടമുള്ള ഒരു പുണ്യ കർമ്മം എന്ന നിലയിലാണു ഒരാൾ ഒരു ബിദ് അത്ത് ചെയ്യുക.  അത് കൊണ്ട് തന്നെ അയാൾക്ക് അതിൽ യാതൊരു കുറ്റ ബോധവും ഉണ്ടാവുകയില്ല. അയാൾ അതിൽ പശ്ചാത്തപിക്കുന്ന പ്രശ്നവും ഉദിക്കുന്നില്ല. അത് കൊണ്ട് തന്നെ അത് സമൂഹത്തിൽ പാപങ്ങളായി അറിയപ്പെടുന്ന മദ്യപാനം, വ്യഭിചാരം പോലെയുള്ളവ ചെയ്യുന്നതിനേക്കാൾ ഇബ് ലീസ് ബിദ് അത്ത് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നതായി പണ്ടിതന്മാർ പറയുന്നു.

5. സമുദായത്തിൽ ഭിന്നത ഉണ്ടാക്കും

ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങളെ ഉപദേശിക്കുവാൻ തുടങ്ങി. അവിടുത്തെ സംസാരം ഉൾകൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറയുകയും മനസുരുകുകയും ചെയ്തു. ഞങ്ങൾ ഇപ്രകാരം ചോദിക്കുകയുണ്ടായി: പ്രവാചകരെ, അങ്ങയുടെ ഉപദേശം ഒരു വിടവാങ്ങൽ സംസാരം പോലെ തോന്നിക്കുന്നുവല്ലൊ? അതിനാൽ താങ്കൾ ഞങ്ങളോട് പ്രത്യേകമായി വല്ലതും നിർദ്ദേശിച്ചാലും. നബി(സ) പറയുകയുണ്ടായി: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. എത്യോപ്യൻ അടിമയാണ്നിങ്ങളുടെ ഭരണാധികാരിയായി വരുന്നതെങ്കിലും (ഉത്തരവാദിത്വപ്പെട്ടവരുടെ) കൽപനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ അനുയായികളുടേയും ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക. കാരണം മുഴുവൻ ബിദ്അത്തുകളും വഴികേടിലാകുന്നു. (അബൂ ദാവൂദും തിർമിദിയും ഉദ്ധരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണന്ന് വിധിക്കുകയും ചെയ്തത്)

6. പരലോകത്ത് ആട്ടിയകറ്റപ്പെടും
ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങൾക്കിടയിൽ എഴുന്നേറ്റ് നിന്ന് ഉപദേശിക്കുവാൻ തുടങ്ങി. അവിടുന്ന് പറഞ്ഞു: ജനങ്ങളേ, നഗ്നരും പാദരക്ഷ ധരിക്കാത്തവരും ചേലാകർമ്മം ചെയ്തി ട്ടില്ലാത്തവരുമായ നിലയിൻ നിങ്ങൾ നിങ്ങളുടെ നാഥനിലേക്ക് ഒരുമിച്ച് കൂട്ടപ്പെടും. അവിടെ ആദ്യമായി വസ്ത്രമണിയിക്കപ്പെടുക ഇബ്രാഹീം നബി(അ) ആയിരിക്കും. അറിയുക, എന്റെ സമുദായ ത്തിലെ ഒരു വിഭാ ഗത്തെ കൊണ്ടുവരപ്പെടുകയും അവരെ ഇടത്തോട്ട് തളളിമാറ്റപ്പെടുമ്പോൾ ഞാൻ പറയും. അല്ലാഹുവേ, അവർ എന്റെ അനുയായികളാകുന്നു. അപ്പോൾ ഇങ്ങിനെ പറയപ്പെടും. നിന്റെ മരണത്തിന് ശേഷം അവർ പുതുതായി ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിനക്കറിയില്ല. അപ്പോൾ സുകൃതവാനായിരിക്കുന്ന അല്ലാഹുവിന്റെ ദാസൻ ഈസ(അ) പറഞ്ഞത് പോലെ ഞാനും പറയും. അപ്പോൾ എന്നോട് പറയപ്പെടും. നീ അവരെ വിട്ട് പോയത് മുതൽ അവർ നിങ്ങളുടെ മതത്തിൽ നിന്നും തങ്ങളുടെ മടമ്പുകളിൽ പിന്തിരിഞ്ഞു പോയികൊണ്ടേയിരിക്കുകയായിരുന്നു (മുത്തഫഖു ൻ അലൈഹി) - 

7. പ്രവാചക കൽപനയുടെ ലംഘനം

ജാബിർ(റ) നിവേദനം: നബി(സ) ഖുതുബ നിർവഹിക്കുമ്പോൾ വല്ല സൈനീക നേതാവും കാലത്തോ വൈകുന്നേരമോ എന്നറിയില്ല ശത്രുക്കൾ നിങ്ങളെ പിടികൂടിയേക്കാം എന്ന് പറഞ്ഞ് കൊണ്ട് തന്റെ സൈന്യത്തിന് ആജ്ഞകൾ നൽകുമ്പോലെയായിരുന്നു പ്രസംഗിക്കാറുണ്ടായിരുന്നത്. തന്റെ കണ്ണുകൾ ചുവക്കുകയും ശബ്ദം ഉയരുകയും ദേഷ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് ഇങ്ങനെ പറയുമായിരുന്നു: ഏറ്റവും നല്ല വാക്കുകൾ അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഏറ്റവും നല്ല ചര്യ മുഹമ്മദ്നബി(സ)യുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. (മുസ്ലിം)

8. മതത്തിൽ അതിരു കടക്കും
അനസ്(റ) പറയുന്നു: മൂന്നുപേര് നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില് വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള് അവര്ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര് പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള് പറഞ്ഞു: ഞാന് എന്നും രാത്രി മുഴുവന് നമസ്കരിക്കും. മറ്റൊരാള് പറഞ്ഞു: എല്ലാ ദിവസവും ഞാന് നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന് പറഞ്ഞു: ഞാന് സ്ത്രീകളില് നിന്നകന്ന് നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള് അരുളി: നിങ്ങള് ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്. ഞാന് ചിലപ്പോള് നോമ്പനുഷ്ഠിക്കുകയും ചിലപ്പോള് നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന് എന്റെ സമൂഹത്തില്പ്പെട്ടവനല്ല തന്നെ. (ബുഖാരി.)

9. ശിർക്കിലേക്കുള്ള വഴി

ഏതൊരു ബിദ്അത്തിന്റേയും ഗതി പരിശോധിച്ചാൽ അതിൽ ശിർക്കിന്റെ കാലൊച്ച കേൾക്കാവുന്നതാണു. മാല മൗലിദുകൾ, എന്നിവ ഉദാഹരണങ്ങൾ.

ബിദ് അത്ത് ഉണ്ടാകുന്നത് എങ്ങനെ?

1. അറിവില്ലായ്മ മൂലം

അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മനുഷ്യരില് നിന്ന് അറിവ് അല്ലാഹു ഒറ്റയടിക്ക് പിടിച്ചെടുക്കുകയില്ല. പണ്ഡിതന്മാരെ മരണപ്പെടുത്തുക വഴിക്കാണ് വിദ്യയെ മനുഷ്യരില് നിന്ന് അവന് പിടിച്ചെടുക്കുക. അവസാനം കുറെ മൂഢന്മാര് അവശേഷിക്കും. അവരോട് മനുഷ്യര് മതവിധി ചോദിക്കും. അപ്പോള് സ്വന്തം അഭിപ്രായമനുസരിച്ച് അവര് വിധി കല്പ്പിക്കും. അങ്ങിനെ അവര് സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. (ബുഖാരി. 9. 92. 410) 
2. ഇച്ഛയെ പിൻപറ്റൽ  മൂലം.

ഇനി നിനക്ക് അവര് ഉത്തരം നല്കിയില്ലെങ്കില് തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര് പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല് നിന്നുള്ള യാതൊരു മാര്ഗദര്ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്ന്നവനെക്കാള് വഴിപിഴച്ചവന് ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്വഴിയിലാക്കുകയില്ല; തീര്ച്ച.(സൂറത്ത് അൽ ഖസസ്:50) 

എന്നാല് തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് മേല് ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള് അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്വഴിയിലാക്കുവാനുള്ളത്? എന്നിരിക്കെ നിങ്ങള് ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?(സൂറത്ത് ജാഥിയ:23) 

3. അന്ധമായി പിൻപറ്റുക മൂലം.

അല്ലാഹു അവതരിപ്പിച്ചത് നിങ്ങള് പിന് പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്, അല്ല, ഞങ്ങളുടെ പിതാക്കള് സ്വീകരിച്ചതായി കണ്ടതേ ഞങ്ങള് പിന് പറ്റുകയുള്ളൂ എന്നായിരിക്കും അവര് പറയുന്നത്. അവരുടെ പിതാക്കള് യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില് പോലും (അവരെ പിന് പറ്റുകയാണോ?)(സൂറത്ത് ബഖറ:170)

4. അമുസ്ലിംകളെ അനുകരിക്കുക മൂലം.

 അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പൂര്വ്വീക തലമുറകളുടെ സമ്പ്രദായങ്ങളെ ചാണ് ചാണായും മുഴം മുഴമായും എന്റെ അനുയായികള് പിന്പറ്റുന്നതുവരേക്കും അന്ത്യ ദിനം സംഭവിക്കുകയില്ല. പ്രവാചകരേ! പേര്ഷ്യക്കാരെയും റോമക്കാരെയുമാണോ താങ്കള് ഉദ്ദേശിക്കുന്നതെന്ന് ചിലര് ചോദിച്ചു: അവരല്ലാതെ മറ്റാരാണ്? നബി(സ) പ്രത്യുത്തരം നല്കി. (ബുഖാരി. 9. 92. 421)

 അബീ വാക്വിദ് അൽ ലെയ്ത്വി റ അ വിൽ നിന്ന് നിവേദനം: ഞങ്ങൾ സത്യ വിശ്വാസം സ്വീകരിച്ച സമയത്ത്, ഞങ്ങൾ പ്രവാചകനോടൊപ്പം ഹുനൈൻ യുദ്ധത്തിനു പുറപ്പെട്ടു. ആ കാലത്തു മുശ്രിക്കുകൾക്ക് ഒരു വൃക്ഷം ഉണ്ടായിരുന്നു. ദാത്ത് അൻ വാത്ത് എന്ന പേരിലായിരുന്നു അത് അറിയപ്പെട്ടിരുന്നത്. അവർ അതിന്റെയടുത്ത് ഭജനമിരിക്കുകയും അവരുടെ ആയുധങ്ങൾ അതിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ഞങ്ങൾ അതിനു സമീപത്ത് കൂടി പോയപ്പോൾ നബി സ അ യോട് പറഞ്ഞു, അല്ലാഹുവിന്റെ റസൂലേ, അവർക്കുള്ളത്  പോലെ ഞങ്ങൾക്കും ഒരു ദാത്ത് അൻ വാത്ത് നിശ്ചയിച്ച് തരണം. അപ്പോൾ നബി സ അ പറഞ്ഞു, അല്ലാഹു അക്ബർ! തീർച്ചയായും അത് പൂർവ്വികരുടെ ചര്യായാകുന്നു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം. നിങ്ങളുടെ  ഈ വാക്ക് ഇസ്രാ ഈൽ സന്തതികൾ മൂസ അ യോട് പറഞ്ഞ വാക്ക് പോലെയാണു. അവർ പറഞ്ഞു. ഹേ മൂസ, ഇവർക്ക് ദൈവങ്ങൾ ഉള്ളപോലെ ഞങ്ങൾക്കും ഒരു ഇലാഹിനെ ഏർപ്പെടുത്തി തരണം. അദ്ദ്ദേഹം പറഞ്ഞു, നിങ്ങൾ വിവരം ഇല്ലാത്ത ഒരു ജനവിഭാഗമാകുന്നു. അനന്തരം പ്രവാചകൻ സ അ സഹാബികളോട് പറഞ്ഞു, മുൻ ഗാമികളുടെ ചര്യകൾ നിങ്ങൾ കൊണ്ട് നടക്കുക തന്നെ ചെയ്യും. (തിർമുദി)

                                  Dr. Shabeer Mohammed


Friday, June 21, 2013

ജിന്ന് ഭൗധികാമോ അഭൗധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു?

ജിന്ന്  ഭൗധികാമോ അഭൗധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു PART 1


              വിശുദ്ധ ഖുറാനും സുന്നത്തും  നൽകുന്ന വെളിച്ചങ്ങളെ ശാസ്ത്രീയ വിശകലനങ്ങലോടെ അപഗ്രതിക്കൽ ആണ് ഉദ്ധേഷികുന്നത് ..നാഥൻ അനുഗഹികട്ടെ

എന്താണ് ഭൗതികം 

                               ഭൂതം എന്നാ മലയാള പഥത്തിൽ നിന്ന് ഉത്ഭവിച്ചത്‌ ആണ് ഭൗതികം എന്നാ പദം ...ദ്രിശ്യ പ്രബന്ജം ഉൾകൊള്ളുന്ന സകലതും ഭൂമി (മണ്ണ് ),അഗ്നി ,വായു ,ആകാശം എന്നിവ കൊണ്ടാണ് രൂപപെടുന്നത് ...അഥവാ ഭൗതിക വസ്തുക്കള കൊണ്ട് രൂപപെടുന്നവ ഒക്കെ ഭൌധികവും ആണ്
ശരി ജിന്നിനെ സ്രിഷ്ടികപെട്ടത്‌ തികച്ചും
ഭൗധികമായ പുകയില്ലാത്ത അഗ്നിയിൽ നിന്നാണ് ...(സൂറ റഹ്മാൻ 15)(ആഹുരാഫ് 12 )
       അപ്പോൾ തികച്ചും ഭൌധിക വസ്തുവിനാൽ സൃഷ്ടിക്കാ പെട്ട ഒരു
ഭൗധിക സൃഷ്ടിയാണ് ജിന്ന് ...ഇനി ജിന്ന് അഭൗധികം ആണ് എങ്കിൽ ഭൗധിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിപ്പ് സാദ്യമല്ല(കാരണം ഭൗതിക  സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിച്ചതിനെ അഭൗതികം എന്ന് പറയില്ല ) ...അപ്പോൾ ചില ആളുകൾ ഒരു ബുദ്ധി ശൂന്യത പ്രച്ചരിപിക്കുന്നു ...ഈ വൈരുദ്ധ്യാധിഷ്ടിത അഭൗധികതാ വാദക്കാർ പറയുന്നു ...ജിന്ന് അഗ്നി കൊണ്ടാണ് എങ്കിൽ ഇത് വാതിലിനു അടുത്ത് വന്നാൽ തന്നെ കത്തില്ലേ,ശരീരത്തിൽ പ്രവേശിക്കുമ്പോൾ ശരീരത്തിന് പോള്ളില്ലേ എന്നൊക്കെ .അതിനാൽ ജിന്ന് അഭൗധികം ആണ് ..എന്നാണു വാദം ..കത്തുന്ന ഹൈഡ്രജൻ കൊണ്ടും കത്താൻ സഹായിക്കുന്ന ഓക്സിജൻ കൊണ്ടും വെള്ളത്തെ സംവിധാനിച്ച നാഥൻ എത്ര പരിശുദ്ധൻ...മുട്ടിയാൽ മുഴങ്ങുന്ന കളി മണ്ണിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് (സൂറ റഹ്മാൻ  -14)എന്ന് കരുതി ഒരാൾ ഇവരെ മുട്ടൻ വടി കൊണ്ട് അടിച്ചു ഞാൻ അടിച്ചത് കളി മണ്ണിനെ  ആണ് എന്ന് പറഞ്ഞാൽ എത്ര അപഹാസ്യമാണോ അത്ര തന്നെ ആണ് മുകളിലെ അഭൗതികതാ വാദവും ...

 എന്താണ് അഭൗധികം ..

(അദ്രിശ്യം എന്നാ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന അഭൗധികത ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല ...മറിച്ചു ശിര്‍ക്കും തൌഹീധും വേര്‍തിരിയുന്ന പ്രവര്തങ്ങളിലെയും ഇടപെടലുകളിലെയും അഭൗതികത ആണ് ചര്‍ച്ച ..അതാണ്‌ തര്‍ക്ക വിഷയവും ).
അക്ബർ സാഹിബിൽ നിന്ന് തുടങ്ങാം
പ്രബന്ജതിലെ ഓരോ വസ്തുവിനും വസ്തുതകൾക്കും കാരണം അന്വേഷിക്കുന്ന മനുഷ്യന്‍ അവസാനം കാരണങ്ങള്‍ ആവശ്യമില്ലാത്ത ഒരു മഹാ ശക്തിയില്‍ എത്തി ചേരുകയാണ് ചെയ്യുന്നത് ആ ശക്തിയിലാണ് എല്ലാ അന്വേഷണങ്ങളുടെയും അന്ത്യം .സകലവിധ അന്വേഷണങ്ങളും തെട്ടങ്ങളും ഈ പരമമായ അന്ത്യത്തില്‍ എത്തുമ്പോള്‍ അവസാനിക്കുന്നു .പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു എന്ന് പറഞ്ഞുവെല്ലോ .പ്രബഞ്ഞതിനു ഉപരിയായ അല്ലാഹുവിന്‍റെ സത്ത പദാരതാതീതം ആണ് എന്ന് സാരം ...(അല്ലാഹുവിനെ അറിയുക -എം എം അക്ബര്‍ 57) 
അപ്പോള്‍ ഭൗധികമായ മുഴുവന്‍ പ്രതിഭാസങ്ങളുടെയും ഉടമസ്ഥനും നിയന്താവും ആയ ഒരേ ഒരാള്‍ മുഴുവന്‍ ഭൌധിക സംവിധാനങ്ങല്കും പുറത്തു ആണ് ..അഥവാ അഭൌതികം ആണ് ...ഇനി അല്ലാഹു അഭൗധികം ആണ് ..അത് പോലെ നമ്മുക്ക് കാണാന്‍ കഴിയാത്ത ജിന്നും മലക്കും അഭൗതികം ആണ് എന്ന് ചിലര്‍ പറയുന്നു ....അതിന് അവര്‍ പറയുന്ന കാരണം അവയുടെ പ്രവര്‍ത്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയില്ല എന്നതാണ് ...ഈ വാദം രണ്ട് രീതിയില്‍ അപകടമാണ് 
1) അല്ലാഹു അഭൗധികമാണ് എന്ന് പറയുമ്പോള്‍ .അത് അല്ലാഹുവിന്‍റെ വിശേഷണം ആണ് ...ആ വിശേഷണം സകല സൃഷ്ടി വിശേഷനങ്ങള്‍ക്കും പുറത്താണ് ..അഥവാ ആ വിശേഷണം ഒരു സൃഷ്ടിക്കു വക വെച്ച് നല്‍കുന്നത് തൌഹീധുല്‍ അസ്മാഹു വ സിഫാതിലെ പങ്കു ചേര്‍ക്കലും ശിര്‍ക്കും ആണ് ...
എന്നാല്‍ സമസ്തക്കാര്‍ ഈ വിശേഷണം മഹാന്മാര്‍ക്കും ,ജിന്നിനും ,മലക്കിനും ചാര്‍ത്തി കൊടുത്തു ...ഇപ്പോള്‍ ചില നവീന വാദക്കാര്‍ ജിന്നും മലക്കും അഭൗധികം ആണ് എന്ന് പറയുന്നു ...കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുന്നു ...തികച്ചും അപകടകരം ...കാരണം വിശുദ്ധ ഖുറാന്‍ പറയുന്നു ..'അവനു തുല്യനായി ആരും തന്നെ ഇല്ല (സൂറ ഫലഖ് )...അപ്പോള്‍ ജിന്നുകളുടെ അസ്തിത്വവും പ്രവര്‍ത്തനവും ഭൗധികമാണ് എന്നതാണ് പ്രമാണ പിന്‍ബലമുള്ള ശരിയായ വാദം ...
2)അഭൗധികമായ ഒരു ശക്തി ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളും അഭൗതികം ആയിരിക്കണം ..അതിന് കാര്യമോ കാരണമോ ആവശ്യം ഇല്ല ...
അങ്ങിനെ പ്രവര്‍ത്തിക്കാനോ ഇടപെടാനോ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്ന് അക്ബര്കയുടെ വരികളിലും സ്പഷ്ടമാണ് ...അങ്ങിനെ എങ്കില്‍ ഒരു സൃഷ്ടിയുടെ പ്രവര്‍ത്തനം ഭൗധികവും കാര്യ കാരണ ബന്ധനഗള്‍ക്ക് അതീനവും ആവാനേ നിവര്‍ത്തി ഉള്ളൂ ...
ശരി തൌഹീധിലെ അബ്ദുറഹ്മാന്‍ സലഫി വിഭാഗത്തിന്റെ നിര്‍വചനം അനുസരിച്ച് ജിന്നുകള്‍ അഭൗതികവും കാര്യ കാരണ ബന്ധത്തിന് പുറത്തും ആണെല്ലോ ...ആ പറഞ്ഞത് ശരിയാവണം എങ്കില്‍ ഒരു സൃഷ്ടിയിലും ഒരു ഇടപെടലും അവര്‍ക്ക് സാധികാതെ വരണം ...കുറച്ചു കൂടി സൂക്ഷ്മം ആയി പറഞ്ഞാല്‍ ജിന്ന് എന്നാ ഒരു സൃഷ്ടിയുടെ അസ്ഥിത്വം തന്നെ ഇവര്‍ ചോദ്യം ചെയ്യുകയാണ് ....കാരണം അഭൌതികമായ അല്ലാഹുവില്‍ ജിന്ന് അഭൌധികം എന്ന് പറയുന്നതോടെ ഇവര്‍ പങ്കു വെക്കുന്നു ...അങ്ങിനെ അകാരണമായി ശിര്കില്‍ എത്തുന്നു ...രണ്ടാമത് അവരുടെ പ്രവര്‍ത്തങ്ങള്‍ അഭൗതികം എന്ന് പറയേണ്ടി വരുന്നു 
-ജിന്ന് വസുവാസ്സു ഉണ്ടാകുന്നത് -അഭൗതികാമോ ഭൌതികമോ 
-ജിന്ന് രോഗം ഉണ്ടാകുന്നത് -അഭൗതികാമോ ഭൗതികമോ 
-ജിന്ന് വഴി പിഴപികുന്നത് -അഭൗതികാമോ ഭൗതികമോ 
-ജിന്ന് കാഹിനിനെ (ജ്യോത്സ്യന്‍ )സഹായികുന്നത് --അഭൗതികാമോ ഭൗതികമോ
-പിശാചു കുട്ടിയെ ഉപദ്രവികുന്നത് -ജനിക്കുമ്പോഴും
 ..സന്ധ്യ സമയത്തും -അഭൗതികാമോ ഭൗതികമോ 
അങ്ങിനെ ഖുറാനില്‍ പറഞ്ഞ സുന്നത്തില്‍ പറഞ്ഞ അനേകം കാര്യങ്ങള്‍ ഉണ്ട് ...ഈ പ്രതിഭാസങ്ങള്‍ മുഴുവന്‍ നടക്കുന്നു ...ചിലതിനെ ഒക്കെചിലര്‍ നിഷേധിക്കുന്നു എങ്കിലും(ജിന്ന് അഭൗധികവും കാരായ കാരണത്തിന് പുറത്തും ആണ് എന്ന് പറഞ്ഞത് കൊണ്ടാണ് അവര്‍ക്ക് അതൊക്കെ തള്ളേണ്ടി വന്നത് ) വസുവാസ്സു മുഴുക്കെ അന്ഘീകരിക്കുന്നുവല്ലോ ....അപ്പോള്‍ ആ പ്രതിഭാസം മാത്രം എടുക്കാം ...ഇനി അക്ബര്കയുടെ വരികളിലേക്ക് വരൂ 
"
പ്രബഞ്ഞതിലെ ഒരൊറ്റ പ്രതിഭാസവും കാരണം ആവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല ..ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു .അപ്പോള്‍ കാരണങ്ങള്‍ ആവശ്യം ഇല്ലാത്ത ആ പരാശക്തി പ്രബന്ജതിനും ഉപരി ആയിരിക്കണം ,പദാര്താതീത്ന്‍ ആയിരിക്കണം .സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാന കാരണമാണ് അല്ലാഹു"
ഇപ്പോള്‍ ഹനീഫ് കായക്കൊടി ചോധികുന്നു എന്ത് കാര്യ കാരണ ബന്ധമാണ് ജിന്നും മനുഷ്യനും തമ്മിലുള്ളത് എന്ന് (ജാമിയ പ്രസംഗം കേള്‍ക്കുക )..മടവൂര്‍ വിഭാഗം സുഹ്ര്തുക്കള്‍ പണ്ടും ഇത് ചോധിചിരുന്നു...
അപ്പോള്‍ നമ്മള്‍ ചോധികുന്നു ...വസ്സുവാസ് എന്നാ ഉപദ്രവം -എന്നാ പ്രതിഭാസം  -ലോകത്ത് നടക്കുന്നു -അതില്‍ തര്കമില്ല ...(അതിലും തര്കമുണ്ടായിരുന്ന ചില അഭൗതികതാ വാദികള്‍ -ജിന്നിനെ കാണാതെ ഞങള്‍ വിശ്വസികില്ല എന്നും, മനുഷ്യരിലെ കാട്ടു വര്‍ഗമാണ് ജിന്ന് എന്ന് പറഞ്ഞതിനെ ഇവിടെ ഓര്‍ക്കുക -ജിന്ന് ഭൗധികമായ അല്ലാഹുവിന്‍റെ സൃഷ്ടിയാണ് എന്നാ ഈ അടിസ്ഥാന തത്വത്തില്‍ നിന്ന് വ്യതിചലിച്ചത് ആണ് മുഴുവന്‍ വ്യതിയാനങ്ങളുടെയും മൂല്യ കാരണം തന്നെ )
അപ്പോള്‍ ആ വസ്സുവാസ് എന്നാ പ്രതിഭാസത്തിന്റെ അടിസ്ഥാന കാരണം എന്ത് ...അത് കാര്യ കാരണ ബന്ധങ്ങള്‍ക്ക് അകത്തോ പുറത്തോ ??ഒരു കാരണവും കാര്യവുമില്ലാതെ ഒരു പ്രതിഭാസവും ലോകത്ത് നടകില്ല എന്ന് പറഞ്ഞ അക്ബര്‍ സാഹിബിനെ പോലുള്ളവര്‍ ഇപ്പോള്‍ ഈ അഭൗതിക സൈധാന്ധികരുടെ വാദങ്ങളിലെ അപകടം എങ്ങിനെ തിരിച്ചറിയാതെ പോയി എന്നത് നമ്മെ ദുഖിപിക്കുന്നു ...അപ്പോള്‍ അഭൗധികമായി കാര്യ കാരണ  ബന്ധത്തിന് പുറത്തു നിന്ന് മനുഷ്യരില്‍ ഇടപെടാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ ...അത് മറ്റാര്‍ക്കും കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്ക് ആണ് ...ശരി അപ്പോള്‍ പ്രശ്നം അഭൗധിക വാദികളുടെ മുന്നില്‍ കൂടുതല്‍ സങ്കീര്‍ണം ആകുന്നു ..എങ്ങിനെ വസുവാസ്സു എന്നാ പ്രധിഭാസം ഉണ്ടാകുന്നു 
ഭൗധികതാ സിധാന്ധകാര്‍ക്ക് മൂന്നു  തരത്തില്‍ മറുപടി പറയാം 
1)വസ്സുവാസ് ഇല്ല -ഖുരാനിനെ നിഷേധിക്കേണ്ടി വരും (സൂറത്ത് ന്നാസ് )
2)വസ്സുവാസ് അഭൗതികമായ ഉപദ്രവം തന്നെ ആണ് -അപ്പോള്‍ അല്ലാഹുവിനു പുറമേ ജിന്നും അഭൗധികമായി നമ്മെ ഉപദ്രവിക്കും എന്നാ ശിര്‍ക്ക് പറയേണ്ടി വരും ...
3)വസുവാസ്സു ഭൗതികം എന്ന് പറയേണ്ടി വരും -അപ്പോള്‍ മനക്കൊട്ടയില്‍ മിനെഞ്ഞെടുത്ത അഭൗതികതാ വാദം തകര്‍ന്നു തരിപ്പണം ആകും ...

                എന്നാല്‍ മുജാഹിധുകള്‍ക്ക് അന്നും ഇന്നും മറുപടി എളുപ്പം ആണ് ..
ഭൗതികമായി ഗുണവും ദോഷവും ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ .എന്നാല്‍ വസ്സുവാസ് അല്ലാഹു നിശ്ചയിച്ച കാര്യങ്ങളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തില്‍ ജിന്ന് മനുഷ്യനില്‍ നടത്തുന്ന ഭൗതിക ഇടപെടല്‍ ആണ് ...അതിനാല്‍ അതില്‍ അഭൌതികത ഇല്ല ....
----------------------------------------------------------------------------------------------------

ജിന്ന്  ഭൗധികാമോ അഭൗധികാമോ -പ്രമാണങ്ങൾ എന്ത് പറയുന്നു PART 2


                   ജിന്നിന്റെ പ്രവര്‍ത്തങ്ങള്‍ മനുഷ്യരില്‍ ചില തരത്തിലെങ്കിലും സ്വാധീനിക്കുന്നു എന്ന്എല്ലാവരും അംഗീകരിക്കുന്നു ..അതിന്‍റെ വിഷധാമ്ഷങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ അന്തരം ഉണ്ട് എന്ഖിലും മൊത്തത്തില്‍ ഈ ഇടപെടലുകള്‍ കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന് പറയുമ്പോള്‍ കാര്യ കാരണ ബന്ധത്തിന് അതീതമായി നമ്മില്‍ ഇടപെടാന്‍ ജിന്നിന് കഴിയും എന്നിവര്‍ സമ്മതിക്കുന്നു ..അതാണ്‌ ശിര്‍ക്ക് കാരണം ഒരു കാര്യത്തിനും ഒരു കാരണത്തിന്റെ ആവശ്യം ഇല്ലാതെ ഇടപെടാന്‍ അല്ലാഹു വിനു മാത്രമേ കഴിയൂ ...അപ്പോള്‍ ആ കഴിവ് ജിന്നിന് ഉണ്ട് എന്ന് പരോക്ഷമായി പറയുകയും എന്നിട്ട് അല്ലാഹു വിനോളം ഇവര്‍ ജിന്നിനെ വലുതാക്കി എന്ന് മുവഹിധുകളുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്നു .നമ്മള്‍ പറയുന്നത് ഏതൊരു സൃഷ്ടിക്കും അള്ളാഹു നല്‍കിയ കഴിവേ അവര്‍ക്ക് ഉള്ളൂ ...അത് അവരുടെ സൃഷ്ടിപ്പില്‍ അല്ലാഹു അലിയിച്ചു ചേര്‍ത്തതാണ് ..ആ കഴിവും പ്രവര്തനഗലും കേവല ഭൌതികം മാത്രം ആണ് ...ഒരു സൃഷ്ടിക്കും അഭൌതിക കഴിവ് ഇല്ല ...ചിലര്‍ ഉണ്ട് എന്നത് പറയുമ്പോള്‍ അത് തെളിയിക്കപെടാത്ത അവകാശ വാദങ്ങളും പോള്ളതരങ്ങളും ആണ് .. 
--------------------------------------------------------------------------------------------
1)ജിന്നിന്റെ സൃഷ്ടിപ്പ്
             വിശുദ്ധ ഖുറാനില്‍ ജിന്നിനെ സ്രിഷ്ടികപെട്ടത്‌ തികച്ചും ഭൗധികമായ പുകയില്ലാത്ത അഗ്നിയിൽ നിന്നാണ് ...(സൂറ റഹ്മാൻ 15)(ആഹുരാഫ് 12 )
           അപ്പോൾ തികച്ചും
ഭൗധിക വസ്തുവിനാൽ സൃഷ്ടിക്കാ പെട്ട ഒരു ഭൌധിക സൃഷ്ടിയാണ് ജിന്ന് ...ഇനി ജിന്ന് അഭൗധികം ആണ് എങ്കിൽ ഭൗധിക സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിപ്പ് സാദ്യമല്ല(കാരണം ഭൗതിക  സംവിധാനങ്ങൾ കൊണ്ട് സൃഷ്ടിച്ചതിനെ അഭൌതികം എന്ന് പറയില്ല ) ... അപ്പോൾ ചില ആളുകൾ ഒരു ബുദ്ധി ശൂന്യത പ്രച്ചരിപിക്കുന്നു ... ഈ വൈരുദ്ധ്യാധിഷ്ടിത അഭൗധികതാ വാദക്കാർ പറയുന്നു... ജിന്ന് അഗ്നി കൊണ്ടാണ് എങ്കിൽ ഇത് വാതിലിനു അടുത്ത് വന്നാൽ തന്നെ കത്തില്ലേ,ശരീരത്തിൽ പ്രവേശിക്കുമ്പോൾ ശരീരത്തിന് പോള്ളില്ലേ എന്നൊക്കെ .അതിനാൽ ജിന്ന് അഭൗധികം ആണ് ..എന്നാണു വാദം ..കത്തുന്ന ഹൈഡ്രജൻ കൊണ്ടും കത്താൻ സഹായിക്കുന്ന ഓക്സിജൻ കൊണ്ടും വെള്ളത്തെ സംവിധാനിച്ച നാഥൻ എത്ര പരിശുദ്ധൻ... മുട്ടിയാൽ മുഴങ്ങുന്ന കളി മണ്ണിൽ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത് (സൂറ റഹ്മാൻ  -14)എന്ന് കരുതി ഒരാൾ ഇവരെ മുട്ടൻ വടി കൊണ്ട് അടിച്ചു ഞാൻ അടിച്ചത് കളി മണ്ണിനെ  ആണ് എന്ന് പറഞ്ഞാൽ എത്ര അപഹാസ്യമാണോ അത്ര തന്നെ ആണ് മുകളിലെ അഭൗതികതാ വാദവും ...
2)ജിന്നിന്റെ കേള്‍വി 
      ജിന്നിന് മനുഷ്യന്‍ പറയുന്നത് കേള്‍ക്കാന്‍ സാധിക്കും ...ആ കേള്‍വിക്ക് പരിധിയുണ്ട് ... നമ്മുടെ മുന്നില്‍ നില്‍കുന്ന നമ്മുടെ ശബ്ദ പരിധിയില്‍ വരുന്ന ഒരു ജിന്നിന് മാത്രമേ നാം പറയുന്നത് കേള്‍ക്കാന്‍ കഴിയൂ ...അപ്പോള്‍ തികച്ചും ആ കഴിവ് കേവലം ആണ് ...
-നബി സ യില്‍ നിന്ന് ഖുറാന്‍ അവര്‍ കേള്‍ക്കുകയും അത് കേള്‍ക്കാത്ത ആളുകളോട് ആശ്ച്ചര്യപൂര്‍വ്വം പറയുകയും ചെയ്തു ....
-ജിന്നിനെ കുറിച്ച് അല്ലാഹുവിനോട് ശരണം തേടുന്നതിനു പകരം അവരെ അകാരണമായി പേടിച്ചു പറഞ്ഞാല്‍ അവര്‍ അത് കേട്ട് വളരെ വലുതാകും എന്നാ ഹദീസിന്റെ സാരാംശം 
-നമസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോള്‍ ഉച്ചത്തില്‍ ആയിരിക്കണം എന്നാ ഹദീസില്‍... അതിന് കാരണം പറഞ്ഞത് അത് കേള്‍കുന്ന ജിന്നും മനുഷ്യനും മറ്റു വസ്തുക്കളും ഖിയാമത് നാളില്‍ ബാങ്കിന് സാക്ഷിയായി വരും എന്നതാണ് ....
ഒരു പാട് ഉധാഹരണങ്ങള്‍ ഇനിയും പറയാം എങ്കിലും ഇപ്പോള്‍ ഇത് തന്നെ ധാരാളം ....
അല്ലാഹുവിന്‍റെ കേള്‍വി കാര്യ കാരണങ്ങളുടെ പിന്‍ബലം ആവശ്യമില്ലാത്ത കേള്‍വി ആണ് ...അതിന് ശബ്ദത്തിന്റെ പോലും ആവശ്യം ഇല്ല്ല ..ഹൃദയത്തിന്റെ വികാരങ്ങളെ പോലും നാം അറിയും മുമ്പ് അവന്‍ അറിയും ...പ്രാര്‍ത്ഥന മനുഷ്യന്റെ മനസ്സിന്റെ വികാരവും മറഞ്ഞ വഴിയിലൂടെ നാം പ്രതീക്ഷിക്കുന്ന കാര്യ കാരണങ്ങള്‍ക്ക് അതീതമായ തെട്ടമാണ് ..അത് കേള്‍ക്കാന്‍ ഒരു ജിന്നിനോ മല്ക്കിനോ മനുഷ്യനോ സാദ്യമല്ല ...പുറത്തു കേള്‍കുന്ന ശബ്ദമാണ് പ്രാര്‍ത്ഥന എന്ന് ധരിക്കുകയും അല്ലാഹു അല്ലാതെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് ഹനീഫ് കായക്കൊടിയെ പോലുള്ളവര്‍ പ്രസങ്ങിക്കുമ്പോള്‍ അതിന്‍റെ ഗൌരവം നോക്കൂ ...പച്ച ശിര്കല്ലേ അത് ...സൂറത്തുല്‍ഫാതിറില്‍ അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍കില്ല എന്ന് വ്യക്തമായി അല്ലാഹു പറഞ്ഞിട്ടും ഉണ്ട് ..
-----------------------------------------------------------------------------------------------------
ഒരു ഉദാഹരണം ഞാന്‍ പറയാം 
കുറച്ചു മുമ്പ് ഇവരുടെ പ്രസംഗം കേട്ട് തെറ്റിദ്ധരിച്ച ഒരു അനുയായിയെ നാം കാണുക അയാളുടെ വാദങ്ങളിലെ അബദ്ധം തിരിച്ചറിയുക 

  • തൗഹീധിന്റെ ബാലപാഠം പോലും അറിയാത്ത ഇത്തരം യുസുഫുമാര്‍ നടത്തുന്ന പമ്പര വിഡ്ഢിത്തങ്ങള്‍ ആണ് നിങ്ങള്‍ മുകളില്‍ വായിച്ചത് ..ഇത്തരം പമ്പര വിഡ്ഢികള ആണ് തൗഹീധിന്റെ മൊത്ത കുത്തക അവകാശപെട്ടു നടകുന്നത് ....
    അല്ലാഹുവിനു മാത്രമേ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും കഴിയൂ എന്നത് മുജാഹിധായി ജനിച്ച ആര്‍ക്കും അറിയില്ലേ ...പ്രാര്‍ത്ഥന കേള്‍ക്കാന്‍ മറ്റുള്ള ആളുകള്‍ക്കും സാധിക്കും എന്നാ പച്ച ശിര്‍ക്കും പ്രച്ചരിപിച്ചു നടക്കുന്ന ഇയാളെ പോലുള്ള പാട് ഖുരാഫികള്‍ ഈ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ പറ്റി സംസാരിക്കാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത ആളുകളാണ് ....പരസ്പര ബന്ധമില്ലാതെ ഏതിനും മറുപടി പറയുന്ന്ന ഈ ആളുടെ കാപട്യവും ശിര്‍ക്കാന്‍ വിശ്വാസവും ആണ് മുകളില്‍ വായിച്ചത് .....

    എന്താണ് പ്രാര്‍ത്ഥന ...

    ഒരു സ്രിഷിടിക്കും നല്കപെടാത്ത സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്‍കുന്ന ,നമ്മുടെ മനസ്സിന്റെ   തേട്ടം  അതാണ്‌ പ്രാര്‍ത്ഥന ...അത് കേള്‍ക്കുവാന്‍ നമ്മുടെ മനസ്സിന്റെ തേട്ടം അറിയുവാന്‍ അല്ലഹുവിനല്ലാതെ ഒരു സൃഷ്ടിക്കും സാദ്യമല്ല ....ഒരു മലക്കിണോ ഒരു ജിന്നിണോ ഒരു മഹാമൂധിണോ സാധ്യമല്ല ...അല്ലാഹു മാത്രമാണ് സമീഹു (എല്ലാം കേള്കുന്നവന്‍ ) സമീഹു ധുഹാഹു (പ്രാര്‍ത്ഥന കേള്കുന്നവന്‍ )...ആ സിഫത് ലോകത്ത് ഒരു മക്ലൂഖിനും ഇല്ല ഇല്ല ഇല്ല ....ഇത് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനമാണ് ..ഇത് പോലും അറിയാത്ത ഈ ആളുകളെ  എങ്ങിനെ തൗഹീധിന്റെ വാഹകരായി കാണും ...തൗഹീധു 2012 ന്റെ ദുരന്ത പുത്രനാണ് ഈ മഹ്മൂദ്

    പക്ഷപാതിത്വത്തിന്റെ സിണ്ടികെട്ടു ഭാധിചിടില്ലാത്ത മുജാഹിധുകളെ പറ അല്ലാഹു അല്ലാത്ത ഒരു സൃഷ്ടി പ്രാര്‍ത്ഥന കേള്‍ക്കുമോ ..സൂറത്തുല്‍ ഫാതിരില്‍ അല്ലാഹു പറഞ്ഞത് അവര്‍ പ്രാര്‍ത്ഥന ,ദുഅ കേള്‍കില്ല എന്നല്ലേ ....അപ്പോള്‍ പ്രാര്‍ത്ഥന കേള്കുന്നവന്‍ എന്നാ അല്ലാഹുവിന്റെ സിഫതിനെ നിഷേധിച്ച പച്ച ശിര്കിന്റെ പ്രചാരകനായ ഇയാള്‍ തൗബ ചെയ്തിടില്ല എന്ഖില്‍ ഇയാളുടെ അവസ്ഥ എന്ത് ...ഇവരുടെ തൗഹീധു നാം സ്വീകരിക്കെനമോ 

    മനസ്സിന്റെ വിചാര വികാരങ്ങളും ,ഭക്തിയും ,താഴ്മയും അല്ലാഹുവിനു മാത്രമേ അറിയൂ ...അല്ലാതെ പുറത്തേക്കു കേള്‍കുന്ന  സൌടാണ് പ്രാര്‍ത്ഥന എന്ന് ടിയാന്‍ തെറ്റിദ്ധരിച്ചു എന്ഖില്‍ ഒന്നും പറയാന്‍ ഇല്ല ...
    ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍ അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ ,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല ...അപ്പോള്‍ ഇവള്‍ കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ് )..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന്‍ മാത്രമേ സമീഹും ബസീരും ആയവന്‍ ഉള്ളൂ ....
    രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് .....
    സാധാ മുജാഹിദുകള്‍ ഇത് കയ്യോടെ പിടിക്കുകയും ,ഇയാളെ ഭോദ്യപെടുതുകയും ച്യ്തപ്പോള്‍ ഈ ആളുടെ അഹങ്കാരം നോക്കൂ








    Mahmood Yousuf വിഡ്ഢിത്തതിന് കയ്യും കാലും മുളച്ചാല്‍ അതിന്‍റെ പേരാണ് ജിന്നൂരിസം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ആയിരം തവണ കേള്‍ക്കുകയില്ല, കേള്‍ക്കുകയില്ല കേള്‍ക്കുകയില്ല എന്ന് പുലംബിയാലും അല്ലാഹുവിന്‍റെ ഖുര്‍ആനിന് എതിരെ പുലമ്പുന്ന ഒരൊറ്റ ജിന്നൂരിക്കും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പോസ്റ്റില്‍ സമര്‍പ്പിച്ച മഹാ വിഡ്ഢിത്തം ഖുര്‍ആനിനു എതിരാണ് ജിന്നൂരികളെ...! അള്ളാഹു പറയുന്നു " അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല." മനുഷ്യന്‍റെ നാവില്‍ നിന്ന് വരുന്നതെന്തും രഖീബ് അതീത് എന്ന തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ അത് കേട്ടു രേഖപ്പെടുത്തി വെക്കുന്നു. നല്ലതാണു പറയുന്നതെങ്കില്‍ നന്മ രേഖപ്പെടുത്തി വെക്കുന്നു. ചീത്തയാണ്‌ പറഞ്ഞതെങ്കില്‍ തിന്മ രേഖപ്പെടുത്തി വെക്കുന്നു. ഇവിടെ അല്ലാഹുവിനോട് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന ഇബാദത്ത് ആയതിനാല്‍ അത് നിരീക്ഷകന്‍ കേട്ട് നന്മ രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ രഖീബ് അതീദ് അത് കേട്ട് തൌഹീദ് ആകുന്ന ഏറ്റവും വലിയ നന്മ രേഖപ്പെടുത്തി വെക്കുന്നു. ഇനി അല്ലാഹുവിനോട് അല്ല ജിന്നിനോടാണ് സഹായം തെടുന്നതെങ്കില്‍ അത് കേട്ട് ഏറ്റവും വലിയ തിന്മയായ ശിര്‍ക്ക് രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ പറയുന്നതെന്തും കേള്‍ക്കും പ്രാര്‍ത്ഥന മാത്രം കേള്‍ക്കില്ല, രേഖപ്പെടുത്തില്ല എന്ന് ജല്‍പ്പിക്കുന്ന ജിന്നൂരിസമേ..... നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന പാടു ജാഹിലിയത്താണ് ഈ പോസ്റ്ററിലൂടെ വിളിച്ചു പറയുന്നത്.....
അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും ദുഅ കേള്‍ക്കാന്‍ കഴിയില്ല എന്നത് വിഡ്ഢിത്തമാണ് എന്നാണു ടിയാന്‍ കാച്ചുന്നത് ....ഒരു വിഡ്ഢിത്തം വിലംബുന്നതിനു മുമ്പ് അനസിനോടോ ,കയക്കൊടിയോടോ ചോദിച്ചിട്ട് പോരെ ...ചില പ്രവര്തര്‍ സംസാരിച്ചപ്പോള്‍ പ്രമുഗ kju പണ്ഡിതര്‍  പറഞ്ഞത് ഇത് പറഞ്ഞവന്‍ (അല്ലാഹു അല്ലാത്തവരും ദുഅ കേള്‍ക്കും എന്ന് പറഞ്ഞവന്‍ )ശുദ്ധ  ശിര്‍ക്കാണ്‌  പറഞ്ഞത് എന്നാണു ...ഇതൊന്നും അറിയാതെ മഹ്മൂദ് സാഹിബു ഈ ശിര്‍ക്ക് ചുമന്നു നടന്നു കൊണ്ടിരിക്കുക ആണ് ...താന്‍ പറഞ്ഞ പൊട്ടത്തരം കൂട്ടാത്തില്‍ അന്ഗീകരികുന്ന വല്ല ആളിമും ഉണ്ടെന്ഖില്‍ കൊണ്ടുവാ മഹ്മൂദ് സാഹിബു ..വെല്ലുവിളിയാണ് ഇത് ....മുജാഹിധുകള്‍ക്കിടയില്‍ ഈ പച്ച ഖുരാഫിസവും ശിര്‍ക്കും ...അല്ലാഹു അല്ലാത്തവരും പ്രാര്‍ത്ഥന കേള്‍ക്കും എന്നാ ഈ 2013 ശിര്‍ക്കും കൊണ്ട് താങ്കളെ വിളയാടാന്‍ അനുവധികുന്ന പ്രശ്നം ഇല്ല ...കൊക്കാസ് കൂടാരത്തില്‍ കൂടെ കൂടിയായാല്‍ എന്തും ചിലവാകും ....
ഇയാള്‍ വിചാരിച്ചത് മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍ രകീബ് ആ പ്രാര്‍ത്ഥന കേള്‍ക്കും എന്താ തെളിവ് -രകീബും അതീതും എല്ലാ രേഘാ പെടുതില്ലേ ..തെളിവെന്താ ഇയാളുടെ യുക്തി വാദം ....
രകീബിനും അതീതിനും നമ്മുടെ മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ അറിയുമോ മഹ്മൂദ് സാഹിബു ...മനസ്സില്‍ ഒരു നന്മ വിചാരിച്ചാല്‍ പുണ്യം ഇല്ലേ മഹ്മൂദ് സാഹിബു ..ഉണ്ട് ..അപ്പോള്‍ പറയാതെ തന്നെ ആ നന്മ രഖീബ് രേഖ പെടുതുമോ ..അപ്പോള്‍ മനസ്സിനകത് ഉള്ളത് അറിയുന്ന ആളാണോ രഖീബു ....ചിലപ്പോള്‍ ഇതും ആണ് എന്ന് പറയും ഇയാള്‍ ...തൗഹീധു 2012 അല്ലെ പഠിച്ചത് .....
മുജാഹിദുകള്‍ പറയുന്നു ...രഖീബിനൊ അതെതിണോ കല്‍ബകതുള്ളത് ഒന്നും അറിയില്ല ..എന്നാല്‍ അല്ലാഹു അറിയുന്നു ...ഒരാള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാളുടെ ഇക്ലാസ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് ...അല്ലാഹു അതിനനുസരിച്ച് പ്രതിഫലം രേഖപെടുതാന്‍ രഖീബിനൊദു പറയുന്നു ..ആ മലക്ക് അത് രേഖ പെടുത്തുന്നു ..അതിന്നു മപ്പുറം ഒരു മനസ്സിലുള്ളതും ഒരു മലക്കിനും അറിയില്ല ...കേവല വിളി കെല്‌കുമെന്നല്ലാതെ അതിലെ പ്രാര്‍ത്ഥന യും അതിന്റെ ഇഖ്ലാസും ഹുശൂഹും അളക്കാന്‍ ഒരു മലക്കിനും കഴിയില്ല ....അത് കഴിയും എന്ന് പറയുന്ന അല്ലാഹുവുഇന്റെ സിഫത് നിഷേധികളായ ശിര്‍ക്കാന്‍ വിശ്വാസ്ക്കാരായ ഖുബൂരികളും സൂഫികളും അവര്‍ക്ക് തൗഹീദ് അടിയറവച്ച പിളര്പ്പന്‍ കൊക്കസ്സും മുരീധുകളും എത്ര കൂവിയാലും മുജാഹിധുകളുടെ അജഞ്ഞലമായ തൗഹീധിനു ഒരു കോട്ടവും വരില്ല ...
സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ലാ ..പക്ഷെ എന്ത് പറഞ്ഞാലും ചോദിച്ചാലും ശിര്കാന് എന്ന് മുവാട്ടുപുഴയില്‍ വിളമ്പിയ ഒരു സുല്ലമിയുടെ തൗഹീദ് കേട്ട് ആഹ്സനിയുടെ ''അപ്പൊ മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും വിശ്വസിച്ചാല്‍ ശിര്കില്ല ''എന്ന് നിങ്ങള്‍ അന്ഘീകരിച്ചു എന്ന് ...കേട്ട് മുജാഹിധു പ്രസ്ഥാനത്തിന്റെ തൗഹീധിനെ പരസ്യമായി വ്യഭിച്ചരിച്ചവരില്‍   നിന്ന് കൂടുതല്‍ പ്രതീക്ഷികരുതെല്ലോ ...
ഒരു കാര്യത്തിലെ നന്മയും തിന്മയും തീരുമാനികുന്നതും ...അതിലെ പ്രതിഫലത്തിന്റെ തോത് തീരുമാനികുന്നതും അല്ലാഹുവാണ് ..അത് രേഖപെടുത്തുന്ന പണി മാത്രമേ രഖീബിനും അതീതിനും ഉള്ളൂ.
ഇതാണ് എല്ലാ വാക്കും രേഖപെടുതും എന്ന് ഖുറാനില്‍ ഉണ്ട് ...കേള്കാതെ എങ്ങിനെയാണ് രേഗപെടുത്തുക എന്നാ ഇയാളുടെ യുക്തി വാദത്തിനു തെളിവായി ഇയാള്‍ ഹാജരാക്കിയ വസ്തുതകളുടെ ചുരുക്കം ....
                         ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിനോട് പ്രാര്തികുന്നു ..എന്നാല്‍ മനസ്സില്‍ നിറയെ കപടതയും നിഫാക്കും ആണ് ഉള്ളത് എന്ഖിലോ ...ആ വിളി കേട്ട ഉടനെ മലക്ക് നന്മ രേഖപെടുതുമോ തിന്മ രേഖപെടുതുമോ ....മുജാഹിദുകള്‍ പറയുന്നു അല്ലാഹുവിനു മാത്രമേ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ,മനസ്സിന്റെ തേട്ടം അറിയാന്‍ സാധിക്കൂ ..അതില്‍ അല്ലാഹു നിശ്ചയിക്കുന്ന പ്രതിഫലം നന്മയോ തിന്മയോ രേഖപെടുത്തുക ആണ് രഖീബിന്റെയും അതീതിന്റെയും ജോലി ....ഒരു വാക്കും അവര്‍ രേഖപെടുതാതെ പോകുകയും ഇല്ല ....
മുജാഹിധുകളെ നാം ഉണരുക ...വൈരുദ്ധ്യങ്ങളുടെ കലവറ ആയ തൗഹീദ് 2012 ഇപ്പോള്‍ ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയില്‍ അനുയായികളെ വലിച്ചെറിഞ്ഞു ചരമ ശ്വാസം പൂകാന്‍ കാത്തിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും ഈ പിളര്പ്പന്‍ മാരെ തിരിച്ചറിയുക
എല്ലാവര്ക്കും ശിര്‍ക്കില്‍ നിന്ന് അല്ലാഹു മോചനം നല്‍കട്ടെ ...
തനിമയാര്‍ന്ന അജഞ്ഞലമായ മുജാഹിധു ആദര്‍ശം അല്ലാഹു നിലനിര്‍ത്തുക തന്നെ ചെയ്യും
മഹ്മൂദ് സാഹിബു തിരുത്തുക ..ഇവിടെയാണ്‌ തൗബ വേണ്ടത് 
--------------------------------------------------------------------------------------------------------------------
ശരി അപ്പോള്‍ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും അല്ലാഹുവിനു മാത്രമേ കഴിയൂ ...അത് ജിന്നിന് കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്കാണ്‌ ...
അപ്പോള്‍ ജിന്ന് കേള്കുന്നതോ ...???
അത് കേവലം ഭൌധികമായ ശബ്ദം മാത്രമാണ് ...ആ കേള്‍വി നമ്മുടെ ശബ്ദ പരിധിയില്‍ നിന്ന് അപ്പുറമുള്ള ഒരു ജിന്നിനും ഇല്ല .അത് ഉണ്ട് എന്നായിരുന്നു എങ്കില്‍ എന്തിനാ ബാങ്ക് ഉറക്കെ കൊടുക്കുന്നത് ...സാക്ഷി പറയാന്‍ അവര്‍ കേള്‍ക്കണം ...ഉറക്കെ പറഞ്ഞില്ലെങ്കില്‍ പോലും കേള്‍കാത്ത ജിന്നിന്റെ ഈ കഴിവിനെ അഭൗധിക കഴിവ് എന്ന് ഭുധിയുള്ള മനുഷ്യന്‍ പറയുമോ ...???

ഇവരുടെ ഭാഷ പ്രകാരം ജിന്ന് അഭൗധികമാണ് എന്ന് കരുതുക ...നമ്മുടെ ശബ്ദം കേള്‍ക്കാന്‍ ഇവര്‍ക്ക് എന്തിനു ഭൗധിക തടസ്സങ്ങള്‍ ...അകലം അനുസരിച്ച് ഉറക്കെ പറഞ്ഞിലേല്‍ കേള്‍കില്ല ...നമ്മുടെ ശബ്ദം തരംഗങ്ങളായി അവര്‍ എന്ത് കൊണ്ടാണോ ശ്രവികുന്നത് (അല്ലാഹുവിനു അറിയാം )ആ അവയവത്തില്‍ എത്തിയാല്‍ ശബ്ദം കേള്‍ക്കും ...എത്തിയില്ലെങ്കിലോ ആ ശബ്ദം കേള്‍കില്ല ...ഒരു കഴിവ് അഭൗധികമാണ് കാര്യ കാരണത്തിന് അപ്പുറമാണ് എന്ന് പറഞ്ഞാല്‍ ദൂരം എന്നാ കാരണം ശബ്ദം എന്നാ കാര്യത്തെ എങ്ങിനെ തടയും ....
ശബ്ദത്തിന്റെ ശ്രവണ കഴിവിന് പരിധികളില്ലാതെ വരുമ്പോള്‍ അത് കാര്യ കാരണ ബന്ധത്തിന് അപ്പുറം ആവുന്നു ..ആ വിശേഷണം അല്ലാഹുവിനു മാത്രമേ ഉള്ളൂ ..അതാണ്‌ അഭൌധികമായ (ഉപാധികള്‍ ആവശ്യം ഇല്ലാത്ത കേള്‍വി -അതാണ്‌ ഖുറാന്‍ പറഞ്ഞ സമീഹു (എല്ലാം കേള്കുന്നവന്‍ )എന്നാ വിശേഷണം ...
അപ്പോള്‍ ഭൗതികമായ ജിന്നിന്റെ കേള്‍വി പരിധികളും പരിമിധികളും ഉള്ള ,ഭൗതിക മണ്ഡലത്തിലെ എനര്‍ജി പ്രധിഭാസങ്ങളോട് കൂടിയിനങ്ങിയ ഭൗധിക കഴിവാണ് ...അതില്‍ ഒരു അഭൗതികതയും ഇല്ല ...അത് അഭൗതികം ആണ് എന്ന് പറയുമ്പോള്‍ അല്ലാഹുവിനു അറിയാതെ ജിന്നിനെ തുലനപെടുത്തുക എന്നാ ശിര്‍ക്ക് കടന്നു വരുന്നു ....അള്ളാഹു സത്യത്തെ ഉള്‍കൊള്ളാന്‍ സഹായിക്കട്ടെ ....
അതുകൊണ്ട് മുജാഹിധാനു എങ്കില്‍ ആര്‍ജവത്തോടെ പറയാന്‍ സാധിക്കണം അല്ലാഹു അല്ലാതെ ഒരു സൃഷ്ടിയും പ്രാര്‍ത്ഥന കേള്‍കില്ലഎന്ന്.....
അത് കൊണ്ട് തന്നെ സര്‍വ തെട്ടങ്ങളും ആരാധനകളും അല്ലാഹുവിനോട് മാത്രം ..അവനാണ് എല്ലാം കേള്കുന്നവനും കാണുന്നവനും ....
                                                                 കടപ്പാട്  :hadeesnishedham.blogspot.com

Sunday, June 16, 2013

ആദര്‍ശ ബന്ധുക്കൾ എങ്ങനെ ശത്രുക്കളായി?

" സഹൊദരന്മാരെ അസ്സലാമു അലൈകും
ഈ പോസ്റ്റിൽ ഒരുമിച്ചു കൂടിയവരൊക്കെ ഒന്ന് മുജാഹിദ് പ്രസ്താനത്തിലേക്ക് വരുന്നതിനു മുൻപുള്ള അവരവരുടെ പഴയ കാലത്തെ കുറിച്ച് തിരിഞ്ഞു നോക്കുക. ബാല്യകാലം മുതലേ കേട്ട് വളർന്ന പാരമ്പര്യ വിശ്വാസത്തിന്റെ ഇരുട്ടിൽ നിന്നു ഏതെങ്കിലും ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിൽ നിന്ന്, അല്ലെങ്കിൽ ആരെങ്കിലും തന്ന ഒരു സി ഡി യിൽ നിന്ന് , നമ്മുടെ ആത്മാവിന്റെ തന്നെ ഒരു വിളി നമ്മൾ തിരിച്ചറിഞ്ഞു - തൗഹീദ്. നമ്മുടെ പ്രാർത്ഥ്നകളും നേർച്ച വഴിപാടുകളും ആരാധനയുടെ മുഴുവൻ വശങ്ങളും നമ്മെ സൃഷ്ടിച്ച നാഥനു മാത്രം നൽകണമെന്ന മഹാ സത്യം.

പക്ഷെ, ചുറ്റും നമ്മൾ നോക്കിയപ്പോൾ നമ്മൾ കണ്ടത് അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നതിൽ തെറ്റില്ല എന്നും, അത് ഫലപ്രദമാണെന്നും വാദിക്കുന്ന ഒരു ഭൂരിപക്ഷത്തെയാണു. ആവർ പ്രാർത്ഥനയെ ഇസ്തിഗാസ എന്നും തവസ്സുൽ എന്നുമൊക്കെ ഓമനപ്പേരു ചൊല്ലി വിളിച്ചു. ആ കൂട്ടത്തിൽ നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഉണ്ട്. അവരെ നമ്മൾ ആയത്തും ഹദീസും പറഞ്ഞ് ഉപദേശിച്ചപ്പോൾ അവർ ഇസ്ലാമിന്റെ ശരിയായ പാരമ്പര്യം അവകാശപ്പെട്ടു. അവർ ആണു സുന്നത്ത് ജമ അത് എന്ന് വാദിച്ചു. ഇമാമീങ്ങൾ അവരെ പോലെ തന്നെ ഇസ്തിഗാസ ചെയ്തവരാണു എന്നു വാദിച്ചു. നമ്മൾ 'ഇയ്യാക്ക നൗബുദു' ഓതിയപ്പൊൾ അവർ പറഞ്ഞു നിങ്ങൾ നിങ്ങളുടെ ഡോക്റ്റരെ കണ്ടു സഹായം ചോദിക്കുന്നത് അതിനു എതിരാണല്ലൊ? നിങ്ങളും മുശ്രിക്കുകൾ അല്ലെ?

അപ്പോൾ നമ്മുടെ പണ്ടിതന്മാർ നമുക്ക് പഠിപ്പിച്ചു, അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ടുന്ന ചോദ്യങ്ങളുണ്ട് എന്നും, ആ സഹായത്തേട്ടം ഏത് മഹ്ലൂക്കിനോട് ആയാലും അത് അവനിലുള്ള ആരാധനയിൽ ശിർക്ക് വെക്കലാണെന്നും. ഇത് നമ്മുടെ സുന്നി സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ തിരിച്ചു ചോദിച്ചു. അല്ലാഹുവിനോടു മാത്രംപാടുള്ള തേട്ടം ഏതാണെന്ന്. ആതിനു എന്താണു തെളിവെന്ന്?

അപ്പോൾ നമ്മുടെ പണ്ടിതന്മാർ പറഞ്ഞു കാര്യകാരണ ബന്ധം മുറിയുന്ന എല്ലാ തേട്ടവും ശിർക്ക് ആകും എന്ന്. കൂടുതൽ വിശദീകരിക്കാൻ നമ്മൾ മറഞ്ഞ മാർഗ്ഗം, അദ്രുശ്യമായ മാർഗ്ഗം എന്നീ പദങ്ങൾ ഉപയോഗിച്കു. അവർക്ക് നമ്മൾ കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾ അവർ പറഞ്ഞു നിങ്ങളുടെ ഈ നിർവ്വചനം പുതിയതാണു. ഇതിനു ഇമാമീങ്ങളുടെ പാരമ്പര്യമില്ല. അപ്പൊൾ നമ്മൾ തെളിവു കൊടുത്തു. ഇമാം നവവി തന്റെ നാൽപത് ഹദീസുകളുടെ സമാഹാരത്തിൽ നീ ചോദിക്കുകയാണെങ്കിൽ അല്ലഹുവിനോട് ചോദിക്കുക എന്ന ഹദീസിന്റെ വിശദീകരണത്തിൽ സഹായതേട്ടത്തെ രണ്ടായി തിരിച്ചത് ചൂണ്ടി കാട്ടി കൊടുത്തു.

അവരുടെ സമൂഹത്തെ തൃപ്ത്തിപ്പെടുത്താൻ തെളിവുകളില്ലാതെ വന്നപ്പോൾ അവർ പുതിയ പുതിയ തെളിവുകളുമായി വരാൻ ശ്രമിച്ചു. അവർ കൊണ്ടു വന്ന ഹദീസുകളും ആയത്തുകളും ഈ വിഷയവുമായി ബന്ധമില്ലാത്തതാണെന്നോ ദുർബലമാണെന്നോ നമ്മൾ ഓരോ തവണയും തെളിയിച്കു കൊണ്ടിരുന്നു. അങ്ങനെ പിശാചിന്റെ തന്ത്രങ്ങൾ ഓരോ വട്ടവും പരാജയപ്പെട്ടു.

ഷൈഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ റഹിമഹുല്ല ആണു ഇസ്തിഗാസ ഷിർക്ക് ആണെന്ന് ആദ്യം പറഞ്ഞതെന്ന് കുറാഫികൾ വാദിച്ചപ്പോൾ നമ്മൾ പറഞ്ഞു ഇബ്നുതയ്മിയായുടെ കാലം വരെ ഒരു പണ്ടിതനും നിങ്ങൾ പറയുന്ന ഇസ്തിഗാസാ വാദക്കാരായിരുന്നില്ല. ഇബ്നുതയ്മിയ ജീവിച്ച കാലഘട്ടത്തിലെ സുബ്കി എന്ന മൊല്ലയാണു ആദ്യമായി ഇസ്തിഗാസ എന്ന ഓമനപ്പേരു ഇട്ട് ശിർക്കിനെ വെള്ള പൂശുന്നത്. അതു കൊണ്ട് തന്നെ ഇസ്തിഗാസാവാദത്തെ അതിനു മുൻപ് ആർക്കും ഘണ്ഡിക്കേണ്ട ആവശ്യം വന്നിട്ടില്ലാത്തത് എന്ന് നമ്മൾ തിരിച്ചടിച്ചു.

നമ്മുടെ ഈ വാദത്തെ ഘണ്ഡിച്ചു അവരുടെ ഷിർക്കൻ വാദത്തിനു സഹാബികളോളം പഴക്കമുള്ളതാണു എന്നു വരുത്തി തീർക്കാനാണു അവർ എന്നും പരിശ്രമിച്ചത്.
അതിനു വേണ്ടി അവർ കൊണ്ടു വന്ന തെളിവുകളെ നമ്മൾ മൂന്ന് രീതിയിൽ ഘണ്ഡിച്ചു.

1. സ്വഹീഹാണെങ്കിലും നിങ്ങൾക്ക് തെളിവില്ല. ഉദാ. മ അ ഷറയിൽ റസൂൽ സ അ ചെയ്യുന്ന ഷഫാഅത്തിനെ മഅഷരിലെ ഇസ്തിഗാസ എന്ന് വിളിക്കുന്നതിനെ നമ്മൾ ഘണ്ഡിച്ചത്, അത് മുന്നിലുള്ള നബിയോടാണു, അതിനാൽ അതിൽ അഭൗതികതയില്ല എന്ന് പറഞ്ഞാണു.

2. വിഷയവുമായി ബന്ധമുള്ളതാണെങ്കിലും ദുർബലമായതാണു.

3. ദുർബലമാണു, ഇനി സ്വഹീഹ് ആയാലും ഇസ്തിഗാസയ്ക്ക് തെളിവില്ല. ഉദാ. ഇബ്നു ഉമർ റ വിന്റെ കാൽ കോച്ചിയപ്പ്പോൾ 'യാ മുഹമ്മദ് ' എന്ന് വിളിച്ചത്. നമ്മൾ പറഞ്ഞു അത് ദുർബലമാണു. ഇനി അത് സ്വഹീഹ് ആയാലും നിങ്ങൾ ഉദ്ദെശിച്ച പോലെ ഇബ്നു ഉമർ റ വിളിച്ചിട്ടില്ല. കാലു കോച്ചുമ്പോൾ സ്നേഹം ഉള്ള ആളിനെ ഓർക്കുമ്പോൾ അതിനു ശമനം കിട്ടുന്നത് അറബികൾ പതിവായി ചെയ്തിരുന്നതാണു. അവിടെ അഭൗതികതയില്ല. എന്ന്.

യാ ഇബാദല്ലാ എന്ന ഹദീസിനു നമ്മൾ മൂന്നാമത്തെ നിലക്കാണു മറുപടി പറഞ്ഞ് പോന്നത്.

സൽസബീലിൽ 1971 ലക്കം മൂന്നിൽ ഈ ചോദ്യത്തിനു മറുപടിയായി ...
" ഈ ഹദീസ് ബലഹീനമാണു എന്നതിൽ തർക്കമില്ല. കാരണം ഇതിന്റെ പരമ്പരയിൽ സൈദു ബിനു അലിയ്യ് എന്നയാൾ ഉത്ബയെ കണ്ടിട്ടില്ല. ഇനി ഹദീസ് സ്വഹീഹാണെന്ന് വെറുതെ സങ്കൽപിച്ചാൽ തന്നെയും വാദവിഷയവും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല. വാദം മുഹിയുദ്ദീൻ ശൈഖെ രക്ഷിക്കണേ എന്ന് വിളിച്ച് തേടുന്നത് അനുവദനീയമാണു എന്നാണല്ലോ? അല്ലാഹുവിന്റെ അടിമകളേ, സഹായിക്കൂ എന്നാണല്ലോ ഹദീസിലുള്ളത്. ഒരു വിജന പ്രദേശത്ത് ഒറ്റയ്ക്ക് അകപ്പെട്ട് വിഷമം കൊടുമ്പിരി കൊള്ളുമ്പോൾ എന്നിങ്ങനെ സന്ദർഭം വ്യക്തമായി നിർണ്ണയിക്കുകയും ചെയ്തു. അപ്പോൾ ജനനിബിഢമായ ഒരു പ്രദേശത്ത് വെച്ച് മുഹിയുദ്ദീൻ ശൈഖിനെ വിളിച്ച് തേടാൻ എന്ത് വെളിച്ചമാണു ഈ ഹദീസിൽ നിന്ന് ലഭിക്കുന്നത്? സഹായിക്കാൻ ആരെയും കാണാതെ അത്യധികം വിഷമത്തിൽ അകപ്പെടുന്ന സമയത്ത് ' യാ ഇബദല്ലാഹ്' എന്ന് വിളിച്ചാൽ അല്ലാഹുവിന്റെ മലക്കുകളും ജിന്നുകളും ആ ഗതിമുട്ടിയ മനുഷ്യനെ സഹായിക്കാൻ വന്നെത്തും എന്ന് പ്രതീക്ഷിക്കാം. ഇതാണു ഹദീസിലെ ഉപദേശം. ഈ ഹദീസിനെ അടിസ്താനമാക്കി ആരെങ്കിലും മുഹിയുദ്ദീൻ ശൈഖേ ഈന്നെ രക്ഷിക്കണേ എന്ന് വിളിച്ചു തേടിയാൽ അവൻ കാഫിറായിപ്പോകും. ഒരു സ്രുഷ്ടിയുടെ പേരെടുത്ത് പറഞ്ഞ് തേടാൻ ഇവിടെ ആരും ഉപദേശിച്ചിട്ടില്ല. നമ്മുടെ മരണം ആസന്നമായിരിക്കുന്ന അവസ്ഥയിൽ കിടക്കുന്നു. അദ്ധേഹം കുറച്ചു നാൾ കൂടി ജീവിച്ചിരുന്നാൽ വളരെ കാര്യമുണ്ട്. എന്നാൽ ബഹുമാനപ്പെട്ട അസ്രാഈൽ എന്ന മലക്കേ ഈ ആളുടെ റൂഹിനെ പിടിക്കൽ കുറച്ചു കാലത്തേക്ക് നീട്ടിവെക്കണേ എന്ന് അപേക്ഷിക്കാമോ? സുന്നി മുസ്ല്യാക്കന്മാരേ?"

ഇതു തന്നെ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി 1980 കളിൽ ശബാബിൽ എഴുതി..
"വിളിക്കുക, സഹായം തേടുക, പ്രാർത്ഥിക്കുക- ഇവ തമ്മിൽ മൗലികമായ വ്യത്യാസമുണ്ട്.' യാ ഇബാദ്' എന്ന വിളി പല ഖുർ'ആൻ വാക്യങ്ങളിലുമുണ്ട്. ഇത് അടിമകളോടു പ്രാർത്ഥനയാണെന്ന് കാര്യബോധമുള്ള ആരും പറയുകയില്ല. സൃഷ്ടികൾക്ക് കഴിവ് നൽകപ്പെട്ട കഴിവിനു അതീതമായ കാര്യങ്ങളിൽ സഹായം തേടലാണു പ്രാർത്ഥന. ഈ പ്രാർത്ഥന അല്ലാഹു അല്ലാത്തവരിലേക്ക് പ്രവാചകന്മാർ തിരിച്ച്വിട്ടിട്ടില്ല. തിരിച്കു വിടാൻ നിർദ്ദെശിച്ചിട്ടുമില്ല.
ജിന്നുകൾ അല്ലാഹുവിന്റെ അടിമകളാണു. അവരുടെ അസ്തിത്വത്തെയോ കഴിവുകളെയോ സംബന്ധിച്ചു വിശദവിവരങ്ങൾ ഖുർ ആനിനിലോ പ്രാമാണികമായ ഹദീസിലോ ഇല്ല. സുലൈമാൻ നബി അ ജിന്നുകളെക്കൊണ്ട് ജോലി ചെയ്യിച്ചിരുന്നു. അവരോട് പല കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ജിന്നുകളോട് പ്രാർത്ഥിച്ചു എന്ന് ഖുർ ആനിലോ ഹദീസിലോ പറഞ്ഞിട്ടില്ല. അത് പോലെ വിജന പ്രദേശത്ത് ഉണ്ടായേക്കാൻ ഇടയുള്ള ജിന്നുകളും മലക്കുകളും ഉൾപ്പടെയുള്ള സൃഷ്ടികളോട് അവർക്ക് കഴിവ് നൽകപ്പെട്ട വിഷയത്തിൽ സഹായം തേടിയാൽ അതും പ്രാർത്ഥനയാണെന്ന് പറയാവുന്നതല്ല. പക്ഷെ, ഒട്ടപ്പെട്ട ഒരു റിപോർട്ട്റ്റിന്റെ അടിസ്ഥനത്തിൽ ഇങ്ങനെയുള്ള ഒരു സഹായാർത്ഥന ഇസ്ലാമിലെ ഒരു അംഗീകൃത് സമ്പ്രദായമാണെന്ന് പറയാവുന്നതല്ല."

ഇതേ വിഷയം ഇതേ രീതിയിൽ തന്നെ മണ്ണാർക്കാട് സംവാദത്തിലും മറുപടി പറഞ്ഞു.

അന്ന് ആരും ഇത് വിവാദമാക്കിയില്ല.

പക്ഷെ, മടവൂർ വിഭാഗം, ജിന്നിനെയും മലക്കിനെയും അഭൗതികമാണെന്ന് പ്രഖ്യാപിച്ചതോട് കൂടിയാണു വിവാദം ആരംഭിച്ചതു. ജിന്നുകളുടെ സഹായവും ഉപദ്രവവും ഒക്കെ അഭൗതികമാമ്മാണെന്ന് അവർ പ്രഖ്യാപിച്ചു. സിഹ്ര് ഫലിക്കില്ല എന്ന് വാദിച്ചു. മുജാഹിദുകളെ നവയാഥാസ്തിതികർ എന്നും ജിന്നൂരികൾ എന്നും വിളിച്ചു. അഭൌതികമായ നിലയിൽ സഹായിക്കാനും ഉപദ്രവിക്കുവാനും ജിന്നുകൾക്ക് കഴിയും എന്ന വിശ്വസിക്കുക വഴി മുജാഹിദുകൾ ശിർകിലെക്ക് പോയി എന്നു സലാം സുല്ലമി അഭിമുഖം നല്കി.

മഹാന്മാരോടുള്ള അവരുടെ ശിർക്കൻ ഇസ്തിഗാസയെ ന്യായീകരിച്ചു കൊണ്ട് യാ ഇബാടല്ല എന്നാ ഹദീസിനെ ദുര്വ്യാഖ്യാനിച്ച്ച്ച് കൊണ്ട് എഴുതിയ അംബലക്കടവ് ഫൈസിയുടെ ചോദ്യങ്ങൾക്ക് അൽ ഇസ്ലാഹ് മാസികയിൽ ജബാർ മൗലവി മറുപടി പറഞ്ഞുകൊണ്ടെഴുതിയ ലേഖനം വിവാദമായി മടവൂരികൾ ഏറ്റെടുത്തു. അത് കുബൂരികൾ ഏറ്റെടുത്തു. രണ്ടാളും വിളിച്കു പറഞ്ഞു മുജാഹിദുകൾ ജിന്നുകളോട് തേടാം എന്ന വാദക്കാരാണു. മുജാഹിദുകൾ ഞെട്ടി. ഇത്രയും കാലം തൗഹീദും പറഞ്ഞ് നടന്ന നമ്മളിൽ ശിർക്ക്കോ?
നമ്മുടെ പണ്ടിതന്മാർ വിശദീകരണവുമായി ഇറങ്ങി.. ഇസ്ലാഹിൽ തന്നെ വിശദീകരണവുമായി വന്നു. മുജാഹിദുകൾക്ക് ജിന്നിനോട് തേടാം എന്ന വാദമില്ല. യാ ഇബാദല്ല എന്ന ഹദീസിൽ പ്രാർത്ഥന ഇല്ല എന്ന് വിശദീകരിക്കുക മാത്രമാണു ജബ്ബാർ മൗലവി ചെയ്തത് എന്ന് മുജാഹിദുകൾക്ക് ബോധ്യപ്പെട്ടു. പക്ഷെ സുന്നികളും മടവൂരികളും അടങ്ങിയിരുന്നില്ല, തൗഹീദ് പറയാൻ മുജാഹിദുകൾ എവിടെയൊക്കെ മുഖാമുഖവുമായി വന്നോ, അവിടെയൊക്കെ അവർ ജിന്നുമായി വന്നു. അവരെയൊക്കെ നമ്മൾ ഇതേ മറുപടി കൊണ്ട് നേരിട്ടു.

2011 ആയപ്പൊഴേക്കും ഒട്ട് മിക്ക മുജാഹിദുകൾക്കും ഈ മറുപടി ഹൃദ്ദിസ്ഥമായി.
അങ്ങനെയിരിക്കുമ്പോൾ 2012 പിറന്നപ്പോൾ കേ ജേ യൂ ഇന്റെയും, കെ. എൻ. എം. ഇന്റെയും ഉന്നത സ്ഥാനം അലങ്കരിക്കുന്ന പണ്ടിതന്മാർക്ക് തോന്നി തുടങ്ങി. ഈ മറുപടിയിൽ അപകടമുണ്ട്. ജനങ്ങൾ ഇതിൽ ജിന്നിനോട് തേടാൻ തെളിവ് ഉണ്ട് എന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അത് കൊണ്ട് ഇനി മുതൽ ജിന്നുകൾ, മലക്കുകൾ തുടങ്ങിയ അദ്രിശ്യ സൃഷ്ടികളോടുള്ള മുഴുവൻ തേട്ടവും നിരുപാധികം ശിർക്ക് ആണെന്ന് പ്രഖ്യാപിക്കുന്നു.

തൗഹീദിന്റെ അണികൾ രണ്ടായി.
ഒരു വിഭാഗം പഴയ വാദത്തിൽ ഉറച്ച് നിന്നു. ഭൂരിഭാഗം പ്രബോധകന്മാർ ഈ അഭിപ്രായത്തിനൊപ്പം ആയി. അവർ "ജിന്നൂരികൾ" എന്ന് വിളിയ്ക്കപ്പെട്ടു.
മറു വിഭാഗം സാധാരണക്കാർ തൗഹീദിൽ കറ പുരളും എന്ന ഭയത്തിന്റെ അടിസ്ഥാനത്തിൽ പുതിയ വാദത്തിനൊപ്പവും നിന്നു. അവർ നവ മടവൂരികൾ എന്നും വീളിക്കപ്പെട്ടു.
രണ്ടു കൂട്ടരും സ്വയം മുജാഹിദുകൾ എന്ന് പ്രഖ്യാപിക്കുകയും, ആദർശ്ശ വിശദീകരണ യോഗങ്ങൾ സംഘടിപ്പികുകയും ചെയ്തു.
ഭൗതികം, അഭൗതികം, ദ്രിശ്യം അദ്രിശ്യം, കാര്യകാരണ ബന്ധം തുടങ്ങിയ പദങ്ങൾ സാധാരണക്കാർക്ക് മുൻപിൽ എടുത്ത് അലക്കി. ഓരോരുത്തരും അവരവർക്ക് മനസ്സിലായ പോലെ വിശ്വസിച്ചു. ഇത് വരെ കൂടെ പോസ്റ്റർ ഒട്ടിക്കാൻ നടന്ന ആദർശ്ശ ബന്ധുക്കൾ ആദർശ്ശ ശത്രുക്കൾ ആയി. പ്രബോധന പ്രവർത്തനങ്ങൾ മുടങ്ങി.


പുഴക്കരയിലും പുഴയിലും ജിന്ന് കടന്ന് വന്നു. ക്ലിപ്പുകൾ പറ പറന്നു. നേരത്തെ ഈ വാദം പ്രസംഗിച്ചവർ തൗബാ നടത്തി തടിയൂരി. ആദ്യം ആദ്യം ശങ്കിച്ചു നിന്നവരും പുതിയ ക്ലിപ്പുകൾ കണ്ട് ഓരോ ഭാഗം ചേർന്നു. പരസ്പരമുള്ള ചീത്ത വിളി എല്ലാ അതിർവരമ്പുകളും ലംഘിച്ചു. മുഖ്യശത്രുക്കളുടെ ലിസ്റ്റിൽ നിന്ന് ഖുറാഫികൾ താഴേക്ക് വന്നു. മാധ്യമവും ജമാ അത്തും ഉള്ളിൽ ചിരിച്കു കൊണ്ട് അനുശോചനം അറിയിച്ചു.

ഏത് പക്ഷം ചേരണം എന്ന് തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു, ഈ ഹദീസിൽ ഉദ്ദേശിക്കപ്പെട്ട അടിമകൾ ജിനുകളാണെന്നും മലക്കുകളാണെന്നും പറഞ്ഞ സലഫി പണ്ടിതന്മാരുടെ ഇബാറത്തുകളുടെ ലിങ്ക് കിട്ടുന്നത്.
ഉത്തരം കിട്ടി എന്ന് സമാധാനിച്ചിരിക്കുമ്പോളാണു ഇബ്നു ബാസിന്റെ ഫത്വ വേറൊരാൾ അയച്ചു തരുന്നത്. (മലക്കുകൾ രാവിലെ വിളിച്ചുണർത്തുന്ന ചോദ്യം). അത് ശിർക്കാണു എന്ന് ഫത്വ വന്നപ്പോൾ പിന്നെയും സംശയം. അത് ഹയ്യും ഹാളിരും കാദിറുമല്ലേ? ഇസ്തി ആനത്ത് ഫിൽ ജിന്ന് എന്ന വിഷയത്തിൽ ശൈഖ് ആലു ശൈഖ് കൊടുത്ത ഹറാം എന്ന ഫത്വ, മുസ്ലിം ജിന്നുകളൊട് തേടിയാൽ വസീലത്തു ശിർക്ക് കാഫിർ ജിന്നിനോട് തേടിയാൽ ശിർക്ക്. പിന്നെയും കൺഫൈയൂഷൻ. ഇതിനിടയിൽ ഇഹ്യാ ഉത്തുറാസിന്റെ കത്ത്. ആകെക്കൂടി ആശയക്കുഴപ്പം തന്നെ. എന്ത് ചെയ്യും. ഇത്ര നാൾ ഒരു വിഷയത്തിൽ ഏകോപിച്ച നമ്മുടെ പണ്ടിതന്മാരും രണ്ട് തട്ടിൽ. ലെറ്റർ പാഡും സീലുമുള്ള അഭിപ്രായം വേണോ, അതൊ ജിന്ന് വാദികളുടെ നവ യാഥാസ്തിതിക വാദം വേണൊ? ഇനി അതുമല്ലെങ്കിൽ മടവൂരി വാദം വേണോ? ഇത്രത്തോളം മാറ്റി പറഞ്ഞ നിലക്ക് നാളെ മടവൂരികൾ പറഞ്ഞതാണു ശരി എന്നും വന്ന് കൂടായ്ക് ഇല്ലല്ലോ? എല്ലാവരും പറയുന്നു സലഫികൾ ആണെന്ന്.

ഇങ്ങനെ ഒരു അവസ്ഥയിൽ എന്റെ മനസ്സിൽ ഉയർന്ന് വന്ന സംശയങ്ങൾക്ക് ഞാൻ ഉത്തരം തേടിയ രീതി എന്റെ സുഹ്രുത്തുക്കളുമായി പങ്ക് വെക്കുകയാണു.
ഒരു സഹായത്തേട്ടം എപ്പോളാണു പ്രാർത്ഥനയും അതു വഴി ഇബാദത്തും ശിർക്കുമായി മാറുന്നത്

1. അത് കാര്യകാരണബന്ധത്തിനു അതീതമാകുമ്പോളാണോ?
2. അതോ അത് മറഞ്ഞ സൃഷ്ടികളോടാവുമ്പോളാണോ?
3. അതോ അത് മനുഷ്യകഴിവിനതീതമാകുമ്പോളാണോ?
4. അതോ അത് ചോദിക്കുന്നയാളിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണൊ?
5. അതോ ഇതെല്ലാം കൂടിയാലോ ആണോ?

1. ഇതിൽ ഒന്നാമത് പറഞ്ഞത് ശിർക്കാണെന്നതിൽ തർക്കമില്ല. തർക്കം വരുന്നത് അങ്ങനെ ഒരു കാര്യകാരണ ബന്ധം ജിന്നും മനുഷ്യനും തമ്മിൽ ഉണ്ടൊ. എന്നിടത്താണു. ജിന്ന് ഒരു ഉപദ്രവകാരണമാണെന്നതിൽ മടവൂരികൾ ഒഴികെയുള്ളവർ അംഗീകരിക്കുന്നു.

ഇനി അതിനു വല്ല ഉപക്കാരവും ചെയ്യാൻ സാധിക്കുമോ? സുലൈമാൻ നബിക്ക് ഉപകാരം ചെയ്തതായി എല്ലാവരും അംഗീകരിക്കുന്നു. അത് മുഅജിസത്തല്ലേ? അതേ. പക്ഷേ , ആ മുഅജിസത്ത് നൽകിയത് സുലൈമാൻ നബിക്കാണൊ, അതോ ജിന്നുകൾക്കാണൊ? ചോദ്യം മനസ്സിലാകാത്തവർക്ക് കുറച്ച് കൂടി വ്യക്തമാക്കാം. അത് വരെ ജിന്നുകളും മനുഷ്യരുമായും ഇല്ലാതിരുന്ന ഒരു കാര്യ കാരണബന്ധം ജിന്നുകൾക്ക് അല്ലാഹു അനവദിച്ച് കൊടുത്തതാണോ? അതോ അവരുടെ നൈസർഗ്ഗികമായ, അഥവാ പ്രകൃത്യാ ഉള്ള കഴിവുകളെ സുലൈമാൻ നബിക്ക് ഒരു അനുഗ്രഹമായി കീഴ്പ്പെടുത്തി കൊടുത്തതായിരുന്നോ. നിസ്സംശയം പറയാം, അത് രണ്ടാമത്തേതാണെന്ന്. ഇനി അന്നുണ്ടായിരുന്ന ജിന്നുകളുടെ കഴിവുകൾ ഇന്ന് ജിന്നുകൾക്ക് നഷ്ടമായോ? അല്ലാഹുവിനറിയാം എന്നേ പറയാൻ പറ്റൂ. എന്തായാലും പ്രമാണത്തിൽ നിന്ന് വ്യക്തമാകുന്നത് ജിന്ന് വർഗ്ഗത്തിനു പ്രകൃത്യാ ചില കഴിവുകൾ അല്ലാഹു നൽകിയിട്ടുണ്ട് എന്നാണു. അത് ഉപയോഗിക്കുന്നതിനു അവർക്ക് വിവേചന ബുദ്ധിയും നൽകിയിട്ടുണ്ട്. അത് കൊണ്ടാണല്ലൊ സ്വർഗ്ഗ നരകങ്ങൾ അവർക്കും ബാധകമാവുന്നത്. ഒരു സുഹൃത്ത് ഈ വിഷയകമായി എനിക്ക് തന്ന മറുപടി ഇപ്രകാരമാണു. ' ജിന്നുകളുടെ സഹായം കാര്യകാരണബന്ധത്തിനുള്ളിൽ തന്നെ, പക്ഷെ അതിനോട് തേടൽ ശിർക്ക് ആകുന്നത് എപ്രകാരം എന്ന് വെച്ചാൽ, സസ്യലതാദികളിൽ നിന്ന് നമുക്ക് ഓക്സിജനും, ഭക്ഷണവും ലഭിക്കുന്നത് കാര്യകാരണ ബന്ധത്തിൽ പെട്ടതാണെങ്കിലും നമുക്ക് അത് തേടാൻ പറ്റില്ലല്ലോ. സൂര്യനിൽ നിന്ന് സൂര്യ പ്രകാശം കിട്ടുന്നത് കൊണ്ട് അതിനോട് തേടാൻ കഴിയില്ലല്ലോ?"

ശരിയാണു, പക്ഷേ, ഇവിടെ അചേതനമോ അല്ലെങ്കിൽ വിവേചന ബുദ്ധി ഇല്ലാത്ത സൃഷ്ടികളുടെ കാര്യം നമുക്ക് വിവേചന ബുദ്ധി ഉള്ള ജിന്നിനോട് കിയാസാക്കാമോ? പറ്റില്ല. ഒരു മരത്തിനും ഇന്നയാൾക്ക് ഞാൻ പഴം കൊടുക്കും എന്നൊ ഓക്സിജെൻ കൊടുക്കും എന്നോ തീരുമാനിക്കാൻ ആകുമൊ? ഇല്ല. അപ്പോൾ ഈ വാദം പൊളിഞ്ഞു.

ഇനി ജിന്നുകൾക്ക് മനുഷ്യജീവിതത്തിൽ ഇടപെടാനുള്ള കഴിവു അല്ലാഹു നൽകിയിട്ടില്ല എന്ന് പറഞ്ഞിട്ട് , ജിന്നുകൾക്ക് സഹായവും ഉപദ്രവവും ഉണ്ട് എന്ന് തെളിഞ്ഞാൽ അവർ അല്ലാഹുവിന്റെ വ്യവസ്ഥക്ക് അതീതമായാണു പ്രവർത്തിക്കുന്നത് എന്ന് വരും. ആ വാദം തന്നെ ശിർക്കാണു. അതു കൊണ്ടാണു അങ്ങനെ വരുന്ന പ്രവർത്തനങ്ങളായ സിഹ്ര്, ജിന്ന് ബാധ തുടങ്ങിയവയെ സലാം സുല്ലമി നിഷേധിച്ചത്. ജിന്ന് ബാധയുണ്ട് എന്ന് അംഗീകരിക്കുന്നവർക്ക്, സിഹിർ ഉണ്ട് എന്ന് പറയുന്നവർക്ക്, അത് കാര്യകാരണ ബന്ധത്തിന്റെ ഉള്ളിലാണു എന്ന് പറയേണ്ടി വരും.

2. മറഞ്ഞ സൃഷ്ടികളുടെ സഹായം.
"മറഞ്ഞ സൃഷ്ടികളായ മലക്കുകളും ജിന്നുകളും നമ്മെ സഹായിക്കും എന്ന് വല്ലവനും വിശ്വസിച്ചാൽ അവന്റെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു. ഇനി തേടിയാലോ അവന്റെ കർമ്മത്തിലും ശിർക്ക് വന്നു. " ഇതാണു സലാം സുല്ലമിയുടെ തൗഹീദ്. ഇതിൽ ആദ്യ പകുതിയെന്തായാലും നിങ്ങൾ അംഗീകരിക്കും എന്ന് തോന്നുന്നില്ല. അങ്ങനെ അംഗീകരിക്കുന്നവർ സലാം സുല്ലമിയോടൊപ്പം ചേരട്ടെ. ഇബ്രാഹിം നബിയെ ജിബ്രീൽ അലൈഹിസ്സലാം പരീക്ഷിച്ച സന്ദർഭം ഓർക്കുക. അഗ്നിയിലേക്ക് ഇടുന്നതിനു മുൻപു എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചപ്പോൾ "എനിക്കെന്റെ റബ്ബ് മതി "എന്ന കോരിത്തരിപ്പിക്കുന്ന മറുപടിയാണു ലഭിച്ചത്. ഹാജറ ബീവിയാകട്ടെ ഗതി മുട്ടിയ ഒരു സന്ദർഭത്തിൽ ആ സഹായം സ്വീകരിച്ചു. സഹായം ആവശ്യപ്പെടുകയും ചെയ്തു. ഒന്ന് തൗഹീദും മറ്റൊന്ന് ശിർക്കുമാണോ? ജിബ്രീൽ അലൈഹിസ്സലാം ഇബ്രാഹീം നബിയെ ശിർക്ക് ചെയ്യാൻ പ്രേരിപ്പിച്ചുവെന്നോ? ഒരിക്കലുമല്ല.. അപ്പൊൾ സൃഷ്ടി സാധാരണ ഗതിയിൽ നമുക്ക് മറഞ്ഞതാണോ അല്ലേ എന്നതിന്റെ അടിസ്താനത്തിലുമല്ല തൗഹീദ് വേർ തിരിയുന്നത് എന്ന് വ്യക്തമാണു. മറഞ്ഞ സൃഷ്ടികളെ ഉപയോഗപ്പെടുത്തുക വഴി ഒരു 'ശിർക്കൻ' അനുഗ്രഹമാണൊ അല്ലാഹു സുലൈമാൻ നബിക്ക് ചെയ്തു കൊടുത്തത് എന്ന് നമ്മൾ വാദിക്കില്ലല്ലൊ? ഇനി മുന്നിൽ നിൽക്കുന്ന മനുഷ്യനോട് എന്ത് ചോദിച്ചാലും ശിർക്കാകില്ല എന്ന് പറയാമോ. ഇല്ല. അപ്പോൾ ശിർക്കിന്റെ മാനദണ്ഡമായി മറഞ്ഞത് തെളിഞ്ഞത് എന്ന ഈ കാര്യം എടുക്കാൻ പറ്റില്ല.

3. മനുഷ്യകഴിവിനതീതമായത് എന്ന പദം അമാനുഷികമായത് എന്നതിന്റെ പര്യായമാണു. ആനയുടെ കഴിവിനെ പറ്റിയൊ, പട്ടിയുടെ മണം പിടിക്കാനുള്ള കഴിവിനെ പറ്റിയോ നമ്മൾ അമാനുഷിക കഴിവ് എന്ന് പറയാറില്ല. പക്ഷേ, ചില ഭൂതപ്രേത നോവലുകളിലും മറ്റും അമാനുഷിക ശക്തികളായി ഭൂതങ്ങളെയും പിശാചുക്കളെയും അവതരിപ്പികാറുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാവാം മനുഷ്യ കഴിവിനതീതമായത് എന്നത് പ്രാർത്ഥനയുടെ നിർവചനത്തിൽ നമ്മുടെ പണ്ടിതന്മാർ ഉപയോഗിച്ചത് പലരും തെറ്റിദ്ധരിച്ചു കാണാറുള്ളത്. ജിന്നുകൾക്ക് അമാനുഷിക കഴിവുണ്ടെന്ന് ഒരാൾ വിശ്വസിക്കുകയും എന്നാൽ അവയോട് തേടിയാൽ മാത്രമേ ശിർക്കാകുകയുള്ളൂ എന്ന് വരുമോ? ആ വിശ്വാസം തന്നെ ശിർക്കല്ലെ? അല്ലെങ്കിൽ മനുഷ്യർക്ക് അവന്റെ കഴിവിൽ പെട്ട കാര്യങ്ങളേ ഏത് സൃഷ്ടിയോടും തേടാവൂ എന്നുണ്ടോ? അപ്പോൾ ആനയെക്കൊണ്ട് തടി പിടിപ്പിക്കാനോ പട്ടിയെ പോലീസിൽ എടുക്കാനോ പറ്റില്ലല്ലോ.? അതൊന്നും ശിർക്കല്ലല്ലോ. തന്നെയുമല്ല, ആദ്യകാലം മുതൽ അതായത് കെ. എം മൗലവിയുടെ കാലം മുതൽ, മനുഷ്യ കഴിവിനതീതം , സൃഷ്ടികളുടെ കഴിവിനതീതം എന്നെ പദങ്ങൾ മാറി മാറി ഉപയോഗിച്ചതായി കാണാം. ( കെ. എം മൗലവി ഫത്വകൾ എന്ന പുസ്തകം കാണുക). രണ്ടും ഒരേ അർത്ഥത്തിലാണു ഉപയോഗിച്ചത് എന്ന് മനസ്സിലാക്കാം.

4. ചോദിക്കുന്നയാളിന്റെ വിശ്വാസമാണു തൗഹീദും ശിർക്കും വേർത്തിരിയുന്നതിൽ പ്രധാനപ്പെട്ട ഒരു സംഗതി. ഈ തത്വത്തിൽ ഊന്നി നിന്ന് കൊണ്ടാണു, ഇബ്നു ബാസ് രാവിലെ വിളിച്ചുണർത്തുന്ന ചോദ്യം കൈകാര്യം ചെയ്തത്, ചോദ്യം നിസ്സാരമായിട്ട് പോലും അഥവാ ഭൗതികമായിട്ട് പോലും അങ്ങനെ ചെയ്യുന്നവർ വെച്ച് പുലർത്തിയിരുന്ന ശിർക്കൻ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നിസ്സംശയം അത് ശിർക്കാണെന്ന് പറഞ്ഞത്. ചോദ്യകർത്താവ് ആ നാട്ടിൽ അത് ഒരു പതിവാണെന്നും വ്യക്തമാക്കുന്നുണ്ട്. ചെയ്യുന്ന കാര്യമോ, ചോദിക്കുന്ന കാര്യമോ ഭൗതികമാണെന്ന് തന്നെയിരിക്കട്ടെ, അതിനു പിന്നിൽ ഒരു ശിർക്കൻ വിശ്വാസ്മുണ്ടെങ്കിലോ? അത് ശിർക്ക് തന്നെ. ഉദാ. ഒരു സ്ത്രീ ഗംഗാ നദിയിൽ കുളിക്കുന്നു. അത് ശിർക്കൻ കുളിയും ആകാം അല്ലാത്തതും ആകാം. ഒരാൾ അമൃതാനന്ദമയിയെ കണ്ട് തന്റെ മകനു രോഗമാണു, തന്നെ സഹായിക്കണം എന്ന് പറയുന്നു, അയാൾ വിശ്വസിക്കുന്നത് ആ സ്ത്രീ തന്റെ അധീനതയിലുള്ള ആശുപത്രിയിൽ തന്റെ മകനെ സൗജന്യമായി ചികിൽസിക്കും എന്നാണെങ്കിൽ അതിൽ ശിർക്കില്ലല്ലോ. പക്ഷെ അത് ചിലപ്പോൾ ശിർക്കിൽ എത്തിച്ചേക്കും. പക്ഷെ രോഗം മാറ്റുന്നത് അവരാണു എന്നു വിശ്വസിച്ച് ചോദിച്ചാലോ? അത് ശിർക്ക് തന്നെ.

ഇതിന്റെയടിസ്ഥാനത്തിൽ ഞാൻ പറയട്ടെ,
പ്രവാചകന്റെ മാതൃക ഇല്ലാത്ത, ഒരു കാര്യമാണു അവർക്ക് കഴിവ് നൽകപ്പെട്ട വിഷയമാണെങ്കിൽ പോലും, ജിന്നുകളെയൊ മലക്കുകളെയൊ ആശ്രയിക്കുക എന്നത്. അത് കൊണ്ട് അത് ബിദ് അത്തും ഹറാമുമാണു. അതില് ശിര്ക്കുള്ളതും ശിര്ക്കിലേക്ക് നയിക്കുന്നതും ഉണ്ട്. അതിനാല് ജിന്നിനോടുള്ള എല്ലാ തേട്ടങ്ങളും പാടില്ലാത്തതാകുന്നു.
ഈ വിഷയത്തിൽ നമ്മൾ ഭിന്നിച്ച്ചാൽ നമ്മള്ക്ക് പ്രാര്ത്തനയും ശിർക്ക് ആകാത്ത സഹായതേട്ടവും വേര്തിരിക്കുന്ന ഒരു പുതിയ വാദത്തിന്റെ അടിസ്ഥാനത്തിൽ ആവും ആ ഭിന്നത. അതിന് മുന്കാല പണ്ഡിതന്മാരുടെ മാതൃക നമുക്കില്ല്ലാതെ പോകും. ഇത് ഇബ്നുതീമിയ മുതലുള്ള പുത്ത്തന് വാദമാണെന്ന് പരോക്ഷമായി നാം സമ്മതിച്ചു കൊടുക്കുകുകയും ചെയ്യും. ഇമാം ഹംബലിനെയും , ഇമാം നവവിയെയും പോലത്തെ മഹാന്മാര്ക്ക് സഹായതെട്ടത്ത്തിൽ തൗഹീദും ശിർക്കും മനസ്സിലായില്ല എന്ന വിശ്വാസപരമായ പ്രശ്നം ഉണ്ടാവുകയും ചെയ്യും.

അത് കൊണ്ട് ആദർശ ബന്ധുക്കളെ നിങ്ങൾ ശിർക്കിനെതിരിൽ ഒന്നാകുവിൻ..

                                                                    Dr. Shabeer Mohammed